Wednesday, January 24, 2018 Last Updated 14 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 05.10 PM

ജീവിതം മാറ്റിമറിച്ചവളേയും കൊണ്ട് അരിസോണയിലേയ്ക്ക് സണ്ണി പറന്നു: ആ ആഘോഷം ഇനി അവിടെയാണ്

 Sunny Leone,  Nisha,  Arizona

ബോളിവുഡ് താരം സണ്ണി ലിയോണിനും, ഭര്‍ത്താവ് ഡാനിയേലിനും ഇപ്പോള്‍ ജീവിതത്തിലെ ആ അതിഥിയാണ് ലോകം. നിഷകൗര്‍ വെബ്ബര്‍ എന്ന ആ രണ്ടു വയസുകാരി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് നിഷയെ സണ്ണി ലിയോണും, ഭര്‍ത്താവ് ഡാനിയേലും ചേര്‍ന്ന് ദത്തെടുത്തത്. അനാഥാലയത്തില്‍ നിന്ന് നിഷയെ ദത്തെടുക്കുമ്പോള്‍ 21 മാസമായിരുന്നു അവളുടെ പ്രായം.

 Sunny Leone,  Nisha,  Arizona

സണ്ണിയുടേയും, ഡാനിയേലിന്റെയും ഈ പ്രിയപ്പെട്ട മകളുടെ രണ്ടാം പിറന്നാള്‍ അടുത്തുവരുന്നു. അരിസോണയിലാണ് പിറന്നാള്‍ ആഘോഷം. ഓള്‍മോസ്റ്റ് ഫെയ്മസ് എന്ന ഫാന്‍ പേജാണ് കുറിപ്പോടെ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത നിമിലങ്ങള്‍ക്കകം ചിത്രം വൈറലായി.

തങ്ങളുടെ കുടുംബം ഒരു യാത്ര പോകുകയാണ്. അതില്‍ ഇത്തവണ ഞങ്ങളുടെ പ്രിയപ്പെട്ടവളും ഒപ്പമുണ്ടാകുമെന്നും സണ്ണി ലിയോണ്‍ നേരത്തെ പറഞ്ഞിരുന്നു. നിഷ അവളുടെ കുടുംബത്തിനൊപ്പം ആദ്യ യാത്രയ്‌ക്കെ് ഒരുങ്ങുകയാണ്. അതില്‍ അവളുടെ മുത്തച്ഛനും, മുത്തശ്ശിയും ഉണ്ടാകും. ഡാനിയേലിന്‍െ്‌റയും, എന്‍േ്‌റയും സഹോദരങ്ങളും ഒപ്പമുണ്ടാകുമെന്നും സണ്ണി കൂട്ടിച്ചേര്‍ത്തിരുന്നു.

സണ്ണി ലിയോണിനും, ഡാനിയേല്‍ വെബ്ബറിനുമൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ നിഷയുടെ ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 Sunny Leone,  Nisha,  Arizona

Ads by Google
Ads by Google
TRENDING NOW