Tuesday, October 24, 2017 Last Updated 24 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 04.56 PM

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവം: 9ന്; ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പിന്നീട്

ഹിമാചല്‍ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 18ന് മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല
Himachal Pradesh , Election commission, Gujarath

ന്യുഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 9ന് ഹിമാചല്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അചല്‍ കുമാര്‍ ജോതിയാണ് തീയതി പ്രഖ്യാപിച്ചത്. 68 അംഗ ഹിമാചല്‍ നിയമസഭയുടെ കാലാവധി ജനുവരി 7ന് അവസാനിക്കും. അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല.

ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 18ന് മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഈ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി വിവി പാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിലയിരുത്തലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി. വീര്‍ഭദ്ര സിംഗ് ആണ് മുഖ്യമന്ത്രി.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW