Friday, July 20, 2018 Last Updated 11 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 03.13 PM

പാമ്പ് വളര്‍ത്തുന്ന യുവാവ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കണ്ടത് അത്ഭുതകരമായ കാഴ്ച

uploads/news/2017/10/154970/snkk.jpg

പാമ്പ് വളര്‍ത്തല്‍ വിനോദമാക്കിയ യുവാവ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കണ്ടത് അത്ഭുതകരമായ കാഴ്ചയായിരുന്നു. ഇംഗ്ലണ്ടിലെ സൗത്ത് യോര്‍ക്കിലുള്ള മാര്‍ട്ടിന്‍ ഹണ്ടര്‍ പാമ്പ് വളര്‍ത്തല്‍ വിനോദമാക്കിയ ആളാണ്. രണ്ടു മാസം മുന്‍പാണ് മാര്‍ട്ടിന്റെ വളര്‍ത്തുന്ന പാമ്പുകളില്‍ ഒന്നായ കോണ്‍ സ്‌നേക്ക് 17 മുട്ടകളിട്ടത്. വിഷമില്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ള ഇനത്തില്‍ പെട്ട പാമ്പുകളാണ് കോണ്‍ സ്‌നേക്കുകള്‍. എന്നാല്‍ പാമ്പ് മുട്ടയ്ക്ക് അടയിരിക്കാന്‍ തയ്യാറായില്ല. ഇതോടെ മാര്‍ട്ടിന്‍ മുട്ടകളെല്ലാം ഇന്‍ക്യുബേറ്ററിലാക്കി. പാമ്പിന്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതിലൂടെ വരുമാനം നേടുന്ന ആള്‍ കൂടിയാണ് മാര്‍ട്ടിന്‍.

uploads/news/2017/10/154970/snkk-2.jpg

വ്യാഴാഴ്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയ മാര്‍ട്ടിന്‍ ഇന്‍ക്യൂബേറ്റര്‍ പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. പതിനേഴു മുട്ടകളില്‍ ഒരു മുട്ട വിരിഞ്ഞ് ഒരു കുട്ടി പാമ്പ് പുറത്തു വന്നു. ഒന്നിനു പകരം രണ്ടു തലകളായിരുന്നു ആ പാമ്പിനുണ്ടായിരുന്നത്. കഴുത്തില്‍ നിന്നു രണ്ടു തലകളായി വേര്‍പെട്ട നിലയില്‍ കാണപ്പെട്ട കുട്ടി പാമ്പിന് ഇരു തലകളിലും ഈരണ്ടു കണ്ണുകളും വായും മൂക്കുമെല്ലാം ഉണ്ടായിരുന്നു. ആദ്യ കാഴ്ചയില്‍ ഇരട്ടകളായി ജനിച്ച പാമ്പിന്‍ കുട്ടികള്‍ പിണഞ്ഞു കിടക്കുകയാണെന്നാണ് മാര്‍ട്ടിന്‍ വിചാരിച്ചത്. എന്നാല്‍ പിന്നീടാണ് ഇരട്ടതലയുള്ള പാമ്പാണ് ഉണ്ടായതെന്ന് മനസ്സിലായത്. ഈ പാമ്പിന്‍ കുഞ്ഞിനെ ഒരിക്കലും വില്‍ക്കില്ലെന്നും ഇതിനെ വളര്‍ത്താനാണു തീരുമാനിച്ചിരിക്കുന്നതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Ads by Google
Thursday 12 Oct 2017 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW