Saturday, April 21, 2018 Last Updated 59 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.39 AM

അഞ്ചര മണിക്കൂര്‍കൊണ്ട് മണ്ണാര്‍ക്കാട്ടു നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി ; വഴിയൊരുക്കി നൂറോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍

uploads/news/2017/10/154881/ambulance.jpg

പുതുക്കാട്: ആറാംമാസത്തില്‍ ജനിച്ച ആദിവാസി കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി സംസ്ഥാനത്തെ ആംബുലന്‍സ് കൂട്ടായ്മ ഒരുമിച്ചു. ഗുതുതരാവസ്ഥയിലായ കുട്ടിയെ പാലക്കാടു ജില്ലയിലെ മണ്ണാര്‍ക്കാടുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് അഞ്ചരമണിക്കൂര്‍കൊണ്ട്.

മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ മാസംതികയാതെ ജനിച്ച കുട്ടിക്ക് ന്യുമോണിയ ബാധിച്ചതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ന്യുമോണിയയ്ക്കു പുറമെ ഫിറ്റ്‌സ് പിടിപെട്ടതും ഓക്‌സിജന്റെ അളവ് കുറഞ്ഞതും കുട്ടിയുടെ നില അതീവ ഗുരുതരമാക്കി.

സംഭവം അറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടായ്മ കുട്ടിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഡ്രൈവര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് കുട്ടികളെ കൊണ്ടുപോകാനായി പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സ് മണ്ണാര്‍ക്കാട് എത്തിച്ചു.

പ്രസവിച്ചതു മുതല്‍ കൃത്രിമ ശ്വാസം നല്‍കിയിരുന്ന കുട്ടിയെ ആധുനിക സജ്ജീകരണമുള്ള ആംബുലന്‍സിലേക്ക് മാറ്റി. രാവിലെ പതിനൊന്നരയോടെ മണ്ണാര്‍ക്കാടുനിന്ന് പുറപ്പെട്ട ആംബുലന്‍സിന് തിരുവനന്തപുരം വരെയുള്ള പാതയില്‍ നൂറോളം ആംബുലന്‍സ് ഡ്രൈവര്‍മാരാണ് വഴിയൊരുക്കാന്‍ കൂടെച്ചേര്‍ന്നത്.

ഓരോ ജില്ലയിലും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഗതാഗതം നിയന്ത്രിക്കാനും െപെലറ്റ് ഒരുക്കാനും കൂടെയുണ്ടായിരുന്നു. തൃശൂര്‍ ജില്ലയില്‍ പാലിയേക്കര മുതല്‍ ചാലക്കുടിവരെ പോലീസിന്റെ സഹായം ലഭിച്ചു. അഞ്ചര മണിക്കൂര്‍കൊണ്ട് കുട്ടിയെയും അമ്മയെയും വഹിച്ചുള്ള ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി.

Ads by Google
TRENDING NOW