Monday, June 25, 2018 Last Updated 40 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.54 AM

മുകുള്‍ റോയ്‌ എം.പി. സ്‌ഥാനവും തൃണമൂല്‍ അംഗത്വവും രാജിവച്ചു

uploads/news/2017/10/154824/d5.jpg

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹത്തിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ്‌ രാജ്യസഭാംഗത്വവും പാര്‍ട്ടിയംഗത്വവും രാജിവച്ചു.
ഹൃദയവേദനയോടെയാണു തന്റെ രാജിയെന്നും എല്ലാ പാര്‍ട്ടിയംഗങ്ങളും സഹപ്രവര്‍ത്തകരാണെന്നും അടിമകളല്ലെന്നും മുകുള്‍ റോയ്‌ പ്രതികരിച്ചു. രാജ്യസഭാ ചെയര്‍മാന്‍കൂടിയായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനാണ്‌ മുകുള്‍ റോയ്‌ രാജിക്കത്ത്‌ നല്‍കിയത്‌. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്നു മുകുള്‍ റോയ്‌.
ദുര്‍ഗാപൂജയ്‌ക്കുശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന്‌ രാജിവയ്‌ക്കുമെന്നു കഴിഞ്ഞ സെപ്‌റ്റംബര്‍ 25-ന്‌ പ്രഖ്യാപിച്ചതിനുപിന്നാലെ അദ്ദേഹത്തെ ആറു വര്‍ഷത്തേക്ക്‌ പാര്‍ട്ടിയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു

Ads by Google
Thursday 12 Oct 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW