ന്യൂഡല്‍ഹി: പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) ചെയര്‍മാനായി നടന് അനുപം ഖേറിനെ നിയമിച്ചു. മുന്‍ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതിനെത്തുടര്‍ന്നാണു നിയമനം.
അനുപം ഖേറിന്റെ നിയമന ഉത്തരവ് കേന്ദ്രമന്ത്രി സ്മൃതി എഫ്.ടി.ഐ.ഐക്കു കൈമാറി. അനുപം ഖേര്‍ നേരത്തെ കേന്ദ്ര സെന്‍സര്‍ബോര്‍ഡ് ചെയര്മാന്, സ്കൂള്‍ ഒഫ് ഡ്രാമാ ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കശ്മീര്‍ സ്വദേശിയായ അനുപം ഖേറന്റെ പ്രധാന ചിത്രങ്ങള്‍ ഡാഡി, ഡര്, സൗദാഗര്‍, ഹം ആപ്കേ ഹൈ കോന്‍, ചാഹത്, സ്പെഷ്യല്‍ 26, രാം ലഖന്‍ തുടങ്ങിയവയാണ്. രാജ്യം അദ്ദേഹത്തെ പത്മശ്രീയും പത്മഭൂഷണും നല്കിയ ആദരിച്ചിട്ടുണ്ട്.