Sunday, October 22, 2017 Last Updated 52 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.47 AM

കൊറിയയ്‌ക്കുമേല്‍ വീണ്ടും യു.എസ്‌. യുദ്ധവിമാനങ്ങള്‍; ട്രംപ്‌ സൈനിക ഉപദേശകരുമായി ചര്‍ച്ച നടത്തി

uploads/news/2017/10/154805/in4.jpg

വാഷിങ്‌ടണ്‍: ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയ്‌ക്കു മുന്നറിയിപ്പുമായി വീണ്ടും യു.എസ്‌. യുദ്ധവിമാനങ്ങള്‍. യു.എസിന്റെ രണ്ടു ബി-1ബി ബോംബര്‍ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിക്കു സമീപം പറന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുമായി ചേര്‍ന്നു നടത്തിയ സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടാണ്‌ യുദ്ധവിമാനങ്ങള്‍ പറത്തിയത്‌. ഇതിനു പിന്നാലെ കൊറിയയുടെ പ്രകോപനം തടയുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെപ്പറ്റി യു.എസ്‌. പ്രസിഡന്റ ഡോണള്‍ഡ്‌ ട്രംപ്‌ ഉന്നത സൈനിക ഉപദേശകരുമായി ചര്‍ച്ച നടത്തി.
പ്രതിരോധ സെക്രട്ടറി ജയിംസ്‌ മാറ്റിസ്‌, യു.എസ്‌. ജോയിന്റ്‌ ചീഫ്‌സ്‌ ഓഫ്‌ സ്‌റ്റാഫ്‌ ചെയര്‍മാന്‍ ജോസഫ്‌ ഡണ്‍ഫോഡ്‌ എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന്‌ ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണമുണ്ടായാല്‍ പ്രതികരിക്കാനുള്ള വിവിധ മാര്‍ഗങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ചയെന്നു വൈറ്റ്‌ഹൗസ്‌ വൃത്തങ്ങള്‍ പറഞ്ഞു.
യു.എസിനെയും സഖ്യകക്ഷികളെയും ആണവായുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തുന്നതു തടയുന്നതും സംബന്ധിച്ചും ചര്‍ച്ച നടന്നു.യു.എസിന്റെ അധീനതയിലുള്ള ഗുവാം ദ്വീപിലെ ആന്‍ഡേഴ്‌സണ്‍ വ്യോമതാവളത്തില്‍നിന്നാണ്‌ ഇന്നലെ യു.എസ്‌. യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നത്‌.

Ads by Google
Advertisement
Thursday 12 Oct 2017 01.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW