Tuesday, October 24, 2017 Last Updated 26 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.46 AM

ഇന്ത്യന്‍ എംബസിക്കു പുറത്ത്‌ പ്രതിഷേധം: രജപക്‌സെയുടെ മകന്‍ അറസ്‌റ്റില്‍

കൊളംബോ: ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസിക്കു പുറത്ത്‌ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുടെ പേരില്‍ മുന്‍ പ്രസിഡന്റ്‌ മഹിന്ദ രാജപക്‌സെയുടെ മകനും രണ്ട്‌ എം.പിമാരും അറസ്‌റ്റില്‍. ഹാംബന്‍ടോട്ടയിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ ഇന്ത്യന്‍ കമ്പനിക്കു പാട്ടത്തിനു നല്‍കാനുള്ള ലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയായിരുന്നു പ്രതിഷേധം.
പൊതുസ്വത്ത്‌ നശിപ്പിച്ചതിനും കോടതിയുത്തരവ്‌ മറികടന്ന്‌ സംഘംചേര്‍ന്നതിനുമാണ്‌ രജപക്‌സെയുടെ മൂത്തമകന്‍ നമല്‍ രജപക്‌സയെയും സംഘത്തെയും അറസ്‌റ്റ്‌ ചെയ്‌തത്‌. ഹാംബന്‍ടോട്ട മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ 16 വരെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Thursday 12 Oct 2017 01.46 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW