Saturday, February 24, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.30 AM

ഹോളണ്ട്‌ റഷ്യയിലേക്കില്ല : റോബന്‍ ബൂട്ടഴിച്ചു

uploads/news/2017/10/154772/s6.jpg

ആംസ്‌റ്റര്‍ഡാം: ഹോളണ്ട്‌ ഫുട്‌ബോള്‍ ടീം നായകന്‍ ആര്യന്‍ റോബന്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഹോളണ്ട്‌ ടീം ലോകകപ്പ്‌ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ്‌ 33 വയസുകാരനായ റോബന്‍ വിരമിക്കല്‍ പ്രഖ്യാപനം.
യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടിലെ എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹോളണ്ട്‌ സ്വീഡനെ 2-0 ത്തിനു തോല്‍പ്പിച്ചെങ്കിലും യോഗ്യത നേടാനായില്ല.
മൂന്നാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ട ഡച്ചുകാര്‍ക്കു പ്ലേഓഫിനുള്ള സാധ്യതയും നഷ്‌ടപ്പെട്ടിരുന്നു. സ്വീഡനെതിരേ രണ്ടു ഗോളുകളും റോബന്റെ വകയായിരുന്നു.
രാജ്യാന്തര കരിയറില്‍ 37 ഗോളുകളടിച്ച ആര്യന്‍ റോബന്‍ 2003 ലാണ്‌ അരങ്ങേറ്റം കുറിച്ചത്‌. തുടര്‍ന്ന്‌ 96 കളികളില്‍ ഡച്ചുകാര്‍ക്കു വേണ്ടി ബൂട്ടുകെട്ടി.
ലോകകപ്പും യൂറോ കപ്പും അടക്കം ആറ്‌ പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ചു.
2010 ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലിലെത്തിച്ചത്‌ റോബന്റെ മികവാണ്‌. 2014 ലോകകപ്പില്‍ ഹോളണ്ട്‌ മൂന്നാംസ്‌ഥാനക്കാരുമായി. ജര്‍മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിനു വേണ്ടി തുടര്‍ന്നും കളിക്കുമെന്നു റോബന്‍ വ്യക്‌തതമാക്കി.
അതേസമയം യൂറോപ്യന്‍ മേഖലയില്‍ നിന്ന്‌ എ ഗ്രൂപ്പ്‌ ജേതാക്കളായി ഫ്രാന്‍സ്‌ നേരിട്ടു യോഗ്യത നേടി. സ്വീഡനും ഹോളണ്ടും 19 പോയിന്റ്‌ വീതം നേടി ഒപ്പമായിരുന്നു. ഹോളണ്ടിനെക്കാള്‍ മികച്ച ഗോള്‍ശരാശരി സ്വീഡന്‌ പ്ലേ ഓഫ്‌ നേടിക്കൊടുത്തു.
ആംസ്‌റ്റര്‍ഡാം അരീനയില്‍ നടന്ന മത്സരത്തിന്റെ 16-ാം മിനിട്ടിലും ഒന്നാം പകുതിയുടെ അവസാന മിനിട്ടിലുമാണു റോബന്‍ ഗോളടിച്ചത്‌.
യൂറോപ്പില്‍നിന്ന്‌ ആതിഥേയരായ റഷ്യയെ കൂടാതെ ബെല്‍ജിയം, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, നിലവിലെ ചാമ്പ്യന്‍ ജര്‍മനി, ഐസ്ലാന്‍ഡ്‌, പോളണ്ട്‌, പോര്‍ചുഗല്‍, സെര്‍ബിയ, സ്‌പെയിന്‍ എന്നിവര്‍ നേരിട്ടു യോഗ്യത നേടി. മുന്‍ ചാമ്പ്യന്‍ ഇറ്റലി, ഗ്രീസ്‌, ക്ര?യേഷ്യ, ഡെന്‍മാര്‍ക്ക്‌, വടക്കന്‍ അയര്‍ലന്‍ഡ്‌, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലന്‍ഡ്‌, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നിവരാണ്‌ അടുത്ത മാസം നടക്കുന്ന പ്ലേ ഓഫില്‍ കളിക്കുന്നത്‌.

Ads by Google
Thursday 12 Oct 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW