Monday, April 23, 2018 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 06.49 PM

തുടുത്ത കവിളായിരുന്നു സ്വപ്നം..., 28കാരന്റെ മുഖം വ്യാജഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് മാറ്റിയത് ഇങ്ങനെ

Colombian man,  Surgery

തുടുത്ത കവിള്‍ സ്വന്തമാക്കുക എന്നതായിരുന്നു 28കാരനായ കൊളംബിയ സ്വദേശിയുടെ മോഹം. ഇതിനായി എത്ര പണം മുടക്കാനും ജെര്‍സണ്‍ ട്രുജിലോ എന്ന യുവാവ് തയ്യാറായിരുന്നു. സൗന്ദര്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത യുവാവ് ഓപ്പറേഷന്‍ നടത്തി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീടെത്തിയപ്പോഴാണ് യുവാവ് ഞെട്ടിയത്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖത്തെ മുറിവ് ഉണങ്ങുന്നില്ല. മുഖം കൂടുതല്‍ കൂടുതല്‍ നീരുവച്ചു വികൃതമാകാന്‍ തുടങ്ങി. പല മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഫലമില്ല. ഒടുവില്‍ കാര്യം മനസ്സിലായി. ശസ്ത്രക്രിയ പിഴച്ചതാണ് കാരണം.

സ്ത്രീകളുടേതിനു സമാനമായ തുടുത്ത കവിളിനു വേണ്ടിയാണ് ഡോക്ടറെ പറ്റി കൂടുതല്‍ അന്വേഷിക്കാതെ യുവാവ് ഓപ്പറേഷന്‍ നടത്തിയത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. വ്യാജ ഡോക്ടര്‍ മുങ്ങിക്കളഞ്ഞു. എത്ര തിരഞ്ഞിട്ടും കണ്ടെത്താനായതുമില്ല. മുഖം നീരുവച്ചു പൊട്ടി മുറിവില്‍ നിന്നും ചോരയൊലിക്കുന്ന അവസ്ഥയിലുമായി. ജെര്‍സന്റെ മുഖത്തിന്റെ 50 ശതമാനവും നഷ്ടമായി എന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW