Tuesday, October 24, 2017 Last Updated 21 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 04.13 PM

മുഖം തീരുമാനിക്കട്ടെ ഹെയര്‍സൈ്റ്റല്‍

ഫങ്ഷനുകളിലും പാര്‍ട്ടികളിലും തിളങ്ങാന്‍ മുഖത്തിനനുയോജ്യമായ ഹെയര്‍ സ്റ്റൈലുകള്‍ തെരഞ്ഞെടുക്കാം...
uploads/news/2017/10/154610/beautyhairstyl111017.jpg

വിവേകം എന്ന തമിഴ് ചിത്രത്തില്‍ കാജള്‍ അഗര്‍വാളിന്റെ മുടി കാണാന്‍ എന്തു ഭംഗിയാ... അല്ലേ മീനു... എനിക്കും അതേ പോലെ തലമുടി മുറിക്കണം. ഇന്ന് ബ്യൂട്ടിപാര്‍ലറില്‍ പോയി ഞാന്‍ തലമുടി മുറിക്കും. എന്നിട്ട് നാളെ ഞാന്‍ കോളേജിലേക്കൊരു വരവുണ്ട്.

നീ കണ്ടോ...അപര്‍ണ മീനുജയോട് പറഞ്ഞു. എടീ അപര്‍ണേ, സിനിമയിലെ നായികമാരുടേതു പോലെ തലമുടി മുറിക്കാന്‍ നോക്കല്ലേ. മണ്ടത്തരമാണ്. ആദ്യം നിന്റെ മുഖത്തിന് ചേരുന്ന ഹെയര്‍ സ്റ്റൈല്‍ ബ്യൂട്ടീഷനോട് ചോദിക്ക്. എന്നിട്ട് തലമുടി മുറിക്കാം. അല്ലെങ്കില്‍ ഇപ്പോഴത്തെ ഭംഗി കൂടി ഇല്ലാതാവും..

പലരും മീനുജയെപ്പോലെ ചിന്തിക്കുന്നവരാണ്. സിനിമയിലും സീരിയലുകളിലും പുത്തന്‍ ഹെയര്‍സ്‌റ്റൈലുകളുമായെത്തുന്ന നായികമാരെക്കാണുമ്പോള്‍ പലര്‍ക്കും അതിശയമാണ്. പലരും ഹെയര്‍സൈ്റ്റലുകള്‍ അതേപടി അനുകരിക്കുകയും ചെയ്യും.

പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അത് സ്വന്തം മുഖത്തിന് അനുയോജ്യമാണോ എന്നുകൂടി നോക്കണം. മുഖാകൃതിക്കനുസരിച്ചുള്ള ഹെയര്‍സ്റ്റൈലാണെങ്കില്‍ മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തിന്റെ ഭംഗി വര്‍ദ്ധിക്കും. വണ്ണം കൂടുന്നതിനും പ്രായം വര്‍ദ്ധിക്കുന്നതിനും അനുസരിച്ച് മുഖത്തിനും വ്യത്യാസമുണ്ടാകും.

ദീര്‍ഘവൃത്താകൃതി


പേരുപോലെ ദീര്‍ഘവൃത്താകൃതിയിലാണ് ഇത്തരം മുഖങ്ങളുടെ ഘടന. വീതിയേക്കാള്‍ക്കൂടുതല്‍ നീളമാവും ഇത്തരം മുഖങ്ങളുടെ പ്രത്യേകത. ഒന്നിലധികം ഹെയര്‍സ്റ്റൈലുകള്‍ ഇത്തരം മുഖങ്ങള്‍ക്ക് അനുയോജ്യമാണ്. കഴിവതും നെറ്റി മറഞ്ഞിരിക്കുന്ന ഹെയര്‍ സ്റ്റൈല്‍ ഒഴിവാക്കുക. താടി, ചുണ്ടുകള്‍ എന്നീ ഭാഗങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാവണം തലമുടി ഒരുക്കേണ്ടത്.

സമകോണാകൃതി


നീണ്ട്്, വീതി കുറഞ്ഞ താടിയുള്ള ഘടനയാണ് ഇത്തരം മുഖങ്ങള്‍ക്ക്. നെറ്റിയില്‍ തലമുടി വളര്‍ന്നിരിക്കുന്നത് ചതുരാകൃതിയിലുള്ള രൂപത്തിലായിരിക്കും. ഇത്തരം മുഖമുള്ളവരുടെ തലമുടി ഇരുഭാഗങ്ങളിലും നീളത്തില്‍ വെട്ടിയിടുക. അല്ലെങ്കില്‍ മുഖം വല്ലാതെ മെലിഞ്ഞിരിക്കും. മുഖത്തിന് വീതി കൂടിയതായി തോന്നിക്കണമെങ്കില്‍ തലമുടി ചുരുട്ടുകയോ, ലെയറായി വെട്ടിയിടുകയോ ചെയ്യാം.
uploads/news/2017/10/154610/beautyhairstyl111017a.jpg

വൃത്താകൃതി


ഇരുവശങ്ങളിലും തലമുടിയുടെ കനം കുറച്ച് മുകള്‍ ഭാഗത്ത് നിലനിര്‍ത്തിയാല്‍ മുഖത്തിന് ദീര്‍ഘവൃത്താകൃതി ലഭിക്കും. താടിയുടെ അളവില്‍ നിന്നും താഴേക്ക് കിടക്കുന്ന തലമുടിയുെണ്ടങ്കില്‍ അത് മുഖത്തിന് നീളമുള്ളതായി തോന്നിപ്പിക്കുകയും ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഹൃദയാകൃതി


നെറ്റിയുടെ ഇരുവശങ്ങളും വീതി കൂടി, താടിയുടെ ഭാഗം നീണ്ട് കൂര്‍ത്തിരിക്കുന്നവയാണ് ഇത്തരത്തില്‍പ്പെട്ട മുഖങ്ങള്‍. ഇപ്രകാരമുള്ള മുഖങ്ങള്‍ക്ക് താടിയുടെ ഭാഗത്തിന് വീതി കൂടുതല്‍ തോന്നിപ്പിക്കുന്ന തരത്തിലാവണം ഹെയര്‍ സ്‌റ്റൈല്‍ ചെയ്യേണ്ടത്. കണ്ണുകളും കവിളെല്ലുമാണ് ഇത്തരം മുഖങ്ങള്‍ക്ക് പ്രത്യേകത നല്‍കുന്നത്.

ചതുരാകൃതി


നെറ്റി, കവിള്‍, താടിയെല്ല് എന്നിവയുടെ വീതി ഏകദേശം ഒരുപോലെയിരിക്കും. ചതുരാകൃതിയിലുള്ള മുഖമുള്ള സ്ത്രീകള്‍ക്ക് കട്ടിയുള്ള താടിയെല്ലുകള്‍ ഉണ്ടായിരിക്കും. താടിയുടെ ഭാഗവും, നെറ്റിയില്‍ തലമുടി വളര്‍ന്നിരിക്കുന്ന വരയും ചതുരാകൃതിയിലായിരിക്കും ഇത്തരം മുഖങ്ങള്‍ക്ക്. ഇത്തരക്കാര്‍ നീളത്തിലുള്ള ബോബ് കട്ട് കഴിവതും ഒഴിവാക്കണം. ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കുമ്പോള്‍ തലമുടി നീളം കുറച്ച് വെട്ടുകയോ, നീളം നന്നായി കൂട്ടിയിടുകയോ ചെയ്യുന്നത് യോജിക്കും.

വോളിയം ഇന്‍ക്രീസിംഗ് കട്ട്


കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് ഉള്ളു കൂടുതലായി തോന്നിപ്പിക്കാന്‍ വോളിയം ഇന്‍ക്രീസിംഗ് കട്ട് വളരെ അനുയോജ്യമാണ്. കനം കുറഞ്ഞ തലമുടിയുള്ളവരിലും ഇടതൂര്‍ന്ന തലമുടിയെന്ന് തോന്നിപ്പിക്കും വിധമാണ് ഈ ഹെയര്‍കട്ട്. ജീന്‍സും ടോപ്പും ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. വോളിയം ഇന്‍ക്രീസിംഗ് കട്ട് ചെയ്തതിന് ശേഷം മുടിയിഴകളില്‍ ഇടയ്ക്കിടെ കളറും ചേര്‍ത്താല്‍ ഭംഗിയേറും. തലമുടിയില്‍ മുഴുവനായി കളര്‍ ചെയ്യാതെ ഇടവിട്ടിടവിട്ട് കളര്‍ ചെയ്യുന്നതാണ് പുതിയ ട്രെന്റ്. കുറച്ചുഭാഗങ്ങളില്‍ മാത്രം കളര്‍ ചെയ്ത് ബാക്കി ഭാഗങ്ങളില്‍ സ്വാഭാവിക നിറം നിലനിര്‍ത്തുമ്പോള്‍ ഭംഗിയേറും.
uploads/news/2017/10/154610/beautyhairstyl111017b.jpg

ഡിക്രീസിംഗ് കട്ട്


ഇടതൂര്‍ന്ന കട്ടിയുള്ള തലമുടി ബുദ്ധിമുട്ടാകുന്നെങ്കില്‍ ഡിക്രീസിംഗ് കട്ട് പരീക്ഷിക്കാവുന്നതാണ്. ഇതിലൂടെ തലമുടിയുടെ സംരക്ഷണം അനായാസമാക്കാന്‍ സാധിക്കും. ഏതുതരം തലമുടിക്കും ഈ ഹെയര്‍ കട്ട് പരീക്ഷിക്കാം. മറ്റ് ഹെയര്‍കട്ടില്‍ നിന്നപേക്ഷിച്ച് സ്റ്റെപ്പുകളായാണ് മുടി വെട്ടുന്നത്. ഡിക്രീസിംഗ് കട്ടിന് ശേഷം മുടിയില്‍ കടുത്തതോ ഇളം നിറങ്ങളോ ചെയ്യാവുന്നതാണ്.

വജ്രാകൃതി


തലയുടെ ഭാഗം വീതി കൂടിയും എന്നാല്‍ നെറ്റിയുടേയും താടിയുടേയും ഭാഗം വീതി കുറഞ്ഞുമുള്ള ആകൃതിയാണ് ഇത്. ഒരു വശം ചേര്‍ന്ന് തലമുടി രണ്ടായി പകുത്ത് ചീകി നെറ്റിയിലേക്ക് അല്പം മുടിച്ചുരുളുകളിട്ടാല്‍ മുഖത്തിന് വീതി വര്‍ദ്ധിച്ചതായി തോന്നും.

ഇറ്റാലിയന്‍ കട്ട്


സന്ദര്‍ഭത്തിനനുസരിച്ച് യോജിച്ചവിധത്തില്‍ സ്റ്റൈല്‍ സ്വന്തമായി മാറ്റാമെന്നതാണ് ഇറ്റാലിയന്‍ കട്ടിന്റെ പ്രത്യേകത. കാഷ്വലായും എക്സിക്യൂട്ടിവായും ഇതിനെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇരുനിറക്കാര്‍ക്കും വെളുത്തവര്‍ക്കും അനുയോജ്യമായ ഹെയര്‍സ്റ്റൈലാണിത്. ഇരു നിറക്കാര്‍ക്ക് ലൈറ്റ് കളര്‍ ഉപയോഗിക്കുന്നതാണ് അനുയോജ്യം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW