മഴക്കാലത്ത് ധരിക്കാവുന്ന ട്രെന്‍ഡുകള്‍ ഫാഷന്‍ലോകത്ത് തിളങ്ങുകയാണ്. നനഞ്ഞുപോയാല്‍ ഉണങ്ങാന്‍ പ്രയാസമാണെന്ന് പറഞ്ഞ് കോട്ടണ്വസ്ത്രങ്ങളെ താല്‍ക്കാലികമായി ഒഴിവാക്കി സിന്തറ്റിക് വസ്ത്രങ്ങളിലേക്കാണ് പെണ്മനസ്സുകളുടെ മനസ്സ് സഞ്ചരിക്കുന്നത്.
ഇവയില്‍ എടുത്തു പറയേണ്ടത് ബോള്‍ഡ് നിറങ്ങളില്‍ വരുന്ന പൂക്കളുടെ പ്രിന്റിംഗ് ആണ്. കൂടാതെ റോ സില്‍ക്ക്, സാറ്റിന് സില്‍ക്ക് തുടങ്ങിയ പാര്‍ട്ടി വെയറുകളും മനോഹരമാണ്. കൂടാതെ ജിഫോണ്‍ ഡ്രസ്സ്, സാറ്റിന് സ്കേര്‍ട്ട്, സില്‍ക്ക്, ഗൗണ്‍, സിന്തറ്റിക് ഫ്രോക്ക് എന്നിവയും മഴക്കാലത്ത് ധരിക്കാവുന്ന വസ്ത്രങ്ങളാണ്.