Tuesday, August 21, 2018 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 04.57 PM

സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍

syro malabar church

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍ കൂടി നിലവില്‍ വന്നു. ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചാണ് രൂപതകള്‍. മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദിന്റെയും മോണ്‍. ജോബി പൊഴലിപ്പറമ്പില്‍ ഹൊസൂരിന്റെയും ബിഷപ്പുമാരാകും. വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12ന് റോമിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഹൈദരാബാദ് കുക്കട്ട്പള്ളി സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലും നിയമന ഉത്തരവ് വായിച്ചു.

പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. സീറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴില്‍ വരുന്നത്. പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാന സംസ്ഥാനത്തെ രംഗ റെഡ്ഡി എന്ന ജില്ലയിലാണ്. ഹൈദരാബാദില്‍ നിന്നു 25 കി.മി. ദൂരെയുള്ള ഷാംഷാബദിലാണ് പുതിയ വിമാനത്താവളം. സീറോ മലബാര്‍ സഭയുടെ അധികാര പരിധിക്കു പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴില്‍ വരിക.

തമിഴ് നാട്ടിലെ ഹൊസൂര്‍ ആസ്ഥാനമായി മദ്രാസില്‍ പുതിയ രൂപതയും വന്നതോടെ ഇന്ത്യ മുഴുവന്‍ സുവിശേഷ വേല ചെയ്യാനുള്ള അധികാരവും സീറോ മലബാര്‍ സഭയ്ക്കു ലഭിച്ചിരിക്കുകയാണ്. പുതിയ മെത്രാന്റെ കീഴില്‍ 24 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളും 3 ഐലന്‍ഡ്കളും വരും. ഏകദേശം 130000 സീറോ മലബാര്‍ വിശ്വസികളുണ്ട് പുതിയ രൂപതയ്ക്ക്.
മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ നേതൃത്വത്തില്‍ 15-10-2017 കുക്കട്ട പള്ളിയില്‍ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. പുതിയ മെത്രാന്റെ സ്ഥാനാരോഹണം രൂപതകളുടെ ഉദ്ഘാടന തിയതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു.

2014 മുതല്‍ ഇന്ത്യയില്‍ സീറോ മലബാര്‍ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷന്‍ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുന്‌പോഴാണ് മാര്‍ തട്ടിലിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഹൊസൂര്‍ ആസ്ഥാനമായ രൂപത. തക്കല, രാമനാഥപുരം എന്ന രൂപതകളുടെ അതിര്‍ത്തി ഹൊസൂരിന് പുറത്തേക്കുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴലിപറമ്പലിന് പുതിയ പദവി ലഭിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW