Tuesday, December 12, 2017 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 02.04 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/10/154236/Weeklyjokes101017b.jpg

ഗിരി ദീപുവിനോട്:
കഴിഞ്ഞ ദിവസം മഴയത്ത് ഒരു സ്ത്രീ നനഞ്ഞുകുളിച്ച് എന്റെ വീട്ടില്‍ വന്നു. അവസാനം രണ്ടും കല്പിച്ച് ഞാന്‍ അവരോടു പറഞ്ഞു...
ദീപു: എന്ത്?
ഗിരി: തോര്‍ത്താന്‍ ഒരു ടൗവല്‍ എടുക്കട്ടെയെന്ന്.
- എബി, ആലുവ

*****

ജൈവ പച്ചക്കറി പ്രചാരണ പരിപാടിയില്‍ നേതാവ് പ്രസംഗത്തിനിടയില്‍:
നമുക്ക് തിന്നാനും കുടിക്കാനുമുള്ളവ നമ്മള്‍ തന്നെ ഉണ്ടാക്കണം.
ഇതുകേട്ട മദ്യപന്‍:
അങ്ങനെ സ്വന്തമായി കുടിക്കാനുള്ളത് 'വാറ്റി' ഉണ്ടാക്കിയതിനാ എന്നെ പോലീസ് പിടിച്ചത്.
- ഫിറോസ്, കരുനാഗപ്പള്ളി

****

കോഴിക്കടയില്‍ ചെന്ന് കടക്കാരനോട് ഒരാള്‍:
കോഴി കിലോ എന്തുവിലയാ?
കടക്കാരന്‍: നൂറ്റിമുപ്പത്തിയേഴു രൂപ.
ആള്‍: മന്ത്രി പറഞ്ഞത് 87 രൂപയാണെന്നാ...
കടക്കാരന്‍: വില 87 ആണ്. ബാക്കി ക്വട്ടേഷന്‍ ചാര്‍ജാ... തല വെട്ടണം, കാല് വെട്ടണം, കുടലും മറ്റും പൊതിഞ്ഞ് റോഡരികില്‍ തള്ളണം. അങ്ങനെയുള്ള ക്വട്ടേഷന്‍.
- രഞ്ജിത്, നെടുമങ്ങാട്

****

uploads/news/2017/10/154236/Weeklyjokes101017a.jpg

സുജ രമണിയോട്:
ഞാന്‍ ഇന്നലെ ഉണ്ടാക്കിയ കറിയുടെ റസിപ്പി ചേട്ടന്‍ എന്നോടു ചോദിച്ച് എഴുതി വാങ്ങിക്കൊണ്ടു പോയി.
രമണി : എന്തിന്?
സുജ: വാരികകളിലെ പാചകപംക്തിക്ക് അയയ്ക്കാന്‍. ഞാന്‍ മാത്രം പോരാ, മറ്റുള്ളവരുംകൂടി അനുഭവിക്കട്ടെയെന്ന് പറഞ്ഞു.
- രമേശന്‍, മാള

****

സംവിധായകനോട് പത്രപ്രതിനിധി:
സാറേ, ഈ മദാലസയും മസാലദോശയും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ?
സംവിധായകന്‍: മസാലദോശ പോലെ മസാലപ്പടങ്ങളും ജനത്തിനിഷ്ടപ്പെടണമെങ്കില്‍ മദാലസ നിര്‍ബന്ധമായും വേണം.
- മനാഫ്, വേങ്ങര

*****

മധു സുഹൃത്തിനോട്:
കല്യാണം കഴിഞ്ഞ് മൂന്നാറില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകണമെന്നാണ് ആഗ്രഹം. എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ?
സുഹൃത്ത്: കൂടെയുള്ളത് അനധികൃത കൈയേറ്റമല്ലാത്തതുകൊണ്ട് കുഴപ്പമില്ല.
- വിനോദ്, സരോവരം

***

നേതാവിനോട് പ്രവര്‍ത്തകന്‍:
ഈ വര്‍ഷം കാലവര്‍ഷം താമസിച്ചതിന് കാരണം വല്ലതുമുണ്ടോ നേതാവേ?
നേതാവ്: രാഷ്ട്രീയത്തിലെ സാമുദായിക സന്തുലനം ശരിയാവാത്തതു തന്നെയാവാം കാരണം.
- നടേഷ്, ആലപ്പുഴ

****

uploads/news/2017/10/154236/Weeklyjokes101017c.jpg

അനീഷ് രവിയോട്:
നീയെന്താ വിഷമിച്ചിരിക്കുന്നത്?
രവി: പ്രേമിക്കുന്ന പെണ്ണിന്റെ കണ്ണില്‍ ഒരുപാട് നേരം നോക്കിനിന്നതിന് അവള്‍ എന്നെ വഴക്കുപറഞ്ഞു.
അനീഷ്: പകരുന്ന ചെങ്കണ്ണുള്ളപ്പോള്‍ നോക്കിയാല്‍ ആരായാലും വഴക്കുപറയില്ലേ?
- ജോണ്‍, വേങ്ങച്ചേരില്‍

Ads by Google
Ads by Google
TRENDING NOW