Tuesday, August 21, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 07 Oct 2017 04.08 PM

അടുക്കളയിലെ ഓഷധക്കൂട്ടുകള്‍

പച്ചക്കറികള്‍ കറിവയ്ക്കാന്‍ മാത്രമുള്ളതല്ല. രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലികള്‍ കൂടിയാണ്.
uploads/news/2017/10/153272/kichentips071017a.jpg

വീട്ടില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികള്‍ കറിവയ്ക്കാന്‍ മാത്രമുള്ളതല്ല. രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലികള്‍ കൂടിയാണ്.

തക്കാളി


* പഴുത്ത തക്കാളി കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും ഞരമ്പുകള്‍ക്കു ശക്തിയും പുഷ്ടിയും നല്‍കുന്നതിനും സഹായിക്കുന്നു.
* തക്കാളി നീരില്‍ തേന്‍ചേര്‍ത്ത് ഉപയോഗിച്ചാല്‍ മൂത്രത്തിലെ പഞ്ചസാരയുടെ അളവു കുറയും.
* 20 ഗ്രാം തക്കാളിനീര് ദിവസം നാലുപ്രാവശ്യം ഉപയോഗിച്ചാല്‍ ത്വക്‌രോഗങ്ങളും മോണയില്‍നിന്നു രക്തം വരുന്നതും തടയാം.

കാരറ്റ്


* ഒരു ഗ്ലാസ് കാരറ്റ് ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ചേര്‍ത്തു രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാല്‍ വെള്ളപോക്ക് മാറും.
* സ്തനവളര്‍ച്ച, ദൃഢത, മഞ്ഞപ്പിത്തം ഇവയ്ക്ക് കാരറ്റ് നീരു ഫലപ്രദമാണ്.
* ക്ഷയരോഗത്തിനു കാരറ്റ് സൂപ്പുവച്ചു കുടിക്കുന്നത് നല്ലതാണ്.

വെണ്ടയ്ക്ക


* ഇളംവെണ്ടയ്ക്ക പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ എത്ര ശോഷിച്ച ശരീരവും തടിക്കും.
* വെണ്ട വേവിച്ച വെള്ളത്തിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറും.
* മലബന്ധം, വാതം, ഉറക്കമില്ലായ്മ എന്നിവയ്ക്കും വെണ്ട ഉപയോഗിക്കുന്നത് നല്ലതാണ്.

കുമ്പളങ്ങ


* കുമ്പളങ്ങ നുറുക്കി വെയിലത്തുണക്കി ഉപ്പിട്ടുവച്ചത് ഉപയോഗിച്ചാല്‍ മൂലക്കുരുവടക്കമുള്ള ഉദരരോഗങ്ങള്‍ ശമിക്കും.
* വെറുംവയറ്റില്‍ കുമ്പളങ്ങാ നീരു കുടിക്കുന്നത് ശരീരം തണുക്കാനും രക്തശുദ്ധിക്കും നല്ലതാണ്.
* കുമ്പളങ്ങാനീരില്‍ മുരിങ്ങയില അരച്ചുചേര്‍ത്തു കഴിച്ചാല്‍ ആസ്ത്മക്കു കുറവുണ്ടാകും.

വെള്ളരിക്ക


* വെള്ളരിക്ക നീര് അടിവയറ്റില്‍ കുളിര്‍ക്കെ പുരട്ടിയാല്‍ മൂത്രതടസം മാറും.
* വെള്ളരിയിലച്ചാറും തേനും ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ ചുമപ്പ്, ചൊറിച്ചില്‍ ഇവ ശമിക്കും.
* വെള്ളരിക്ക നീര് ഗര്‍ഭകാലത്തു സേവിച്ചാല്‍ സുഖപ്രസവമുണ്ടാകും.

പാവയ്ക്ക


* മഞ്ഞപ്പിത്തത്തിനും കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും പാവയ്ക്കയുടെ ഉപയോഗം നല്ലതാണ്.
* പാവയ്ക്കയില്‍ കൊഴുപ്പിന്റെ അംശം കുറവായതിനാല്‍ ബ്ലഡ്പ്രഷറുള്ളവര്‍ക്കു ഇതിന്റെ സൂപ്പ് ഏറെ ഗുണം ചെയ്യും.
* മലബന്ധം ഇല്ലാതാക്കാന്‍ പാവയ്ക്ക സഹായിക്കുന്നു.

നെല്ലിക്ക


* ഒരൗണ്‍സ് നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച് ഒരു നുള്ളു മഞ്ഞള്‍പൊടിയും ചേര്‍ത്ത് ദിവസവും അതിരാവിലെ കഴിക്കുന്നത് പ്രമേഹരോഗത്തിനു നല്ലതാണ്.
* നെല്ലിക്കാ നീരില്‍ തേന്‍ചേര്‍ത്തു സേവിച്ചാല്‍ വിളര്‍ച്ച മാറും.
* നെല്ലിക്കാനീരും സമം കരിമ്പിന്‍നീരും അതിരാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറിക്കിട്ടും.

മത്തങ്ങ


* ദഹനത്തിനും വായുകോപത്തിനും മത്തന്റെ തളിരിലയും പൂവും തോരന്‍വച്ചു കഴിച്ചാല്‍ മതി.
* മത്തങ്ങയുടെ അകത്തെ പള്‍പ്പ് തീപ്പൊള്ളലിനും വ്രണങ്ങള്‍ ഉണങ്ങുന്നതിനും ഉപയോഗിക്കുന്നു.
* മത്തങ്ങ പച്ചയ്ക്കു തിന്നുന്നത് പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വഴുതനങ്ങ


* വഴുതനങ്ങ നിത്യേന തോരനോ കറിയോ വച്ചുപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും.
* വഴുതനങ്ങ ചെറിയ കഷണങ്ങളാക്കി നല്ലെണ്ണയില്‍ വറുത്ത് തൈരു ചേര്‍ത്ത് കഴിച്ചാല്‍ വെള്ളപോക്കിനു ശമനമുണ്ടാകും.

ചേന


* ചെറുകുടലിലും വന്‍കുടലിലുമുള്ള രോഗങ്ങളെ ചേന അകറ്റി നിര്‍ത്തും.
രുചിയില്ലായ്മക്കൊരു പ്രതിവിധിയാണ് ചേന ഉപയോഗിച്ചുള്ള വിഭവങ്ങള്‍.
* കാട്ടുചേന ശുദ്ധിചെയ്ത് ഉപയോഗിക്കുന്നത് അര്‍ശസിന് ഫലപ്രദമായ ഷധമാണ്്.
uploads/news/2017/10/153272/kichentips071017a1.jpeg

ആപ്പിള്‍


* അപസ്മാര രോഗികള്‍ ആപ്പിള്‍ കഴിച്ചാല്‍ ക്രമേണ രോഗശാന്തി കിട്ടും.
* പനിയുള്ളപ്പോള്‍ ആപ്പിള്‍ കഴിച്ചാല്‍ ചൂടു കുറയുകയും അതുവഴി പനി വളരെവേഗം ഭേദമാകുകയുംചെയ്യുന്നു.
* കരള്‍രോഗമുള്ളവരും വയറുവേദനയുള്ളവരും പുളിയുള്ള ആപ്പിള്‍ കഴിക്കുന്നതാണ് നല്ലത്.

കൈതച്ചക്ക


* മൂത്രാശയത്തില്‍ കല്ലുള്ളവര്‍ കൈതച്ചക്കനീരു പതിവായി കഴിക്കുന്നത് നല്ലതാണ്.
* കൈതച്ചക്കയുടെ നീരു ധാരാളമായി കഴിച്ചാല്‍ ദേഹത്തുണ്ടാകുന്ന വരട്ടുചൊറി മാറും.
* വിരയുടെ ശല്യമുള്ള കുട്ടികള്‍ക്ക് ഇതിന്റെ ചാറില്‍ വെളുത്തുള്ളിനീരു ചേര്‍ത്തുകൊടുത്താല്‍ മതി.

പേരയ്ക്ക


* വയറിളക്കത്തിന് പേരയ്ക്കാപ്പഴം കഴിക്കുന്നതു നല്ലതാണ്്
* മലബന്ധമുള്ളവര്‍ ദിവസം ഒരു പേരയ്ക്കാ വീതം കഴിച്ചാല്‍ മതി.

മധുരനാരങ്ങ


* പഴുത്ത മധുരനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് തേനില്‍ കുഴച്ചു സേവിച്ചാല്‍ ഛര്‍ദ്ദി മാറും.
* മധുരനാരങ്ങയുടെ നീര് കുട്ടികള്‍ക്ക് ദിവസവും കൊടുത്താല്‍ പകര്‍ച്ചവ്യാധികളില്‍നിന്നു രക്ഷനേടാം.
* വിശപ്പുണ്ടാകാന്‍ മധുരനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

ഓറഞ്ച്


* ഓറഞ്ചുനീരും നാരങ്ങാനീരും ദിവസവും രണ്ടുപ്രാവശ്യം വീതം കഴിച്ചാല്‍ വിളര്‍ച്ച മാറും.
* കൂടെക്കൂടെ പനി വരുന്നവര്‍ പേരയ്ക്ക ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കാം.

മാമ്പഴം


* വിശപ്പില്ലായ്മക്ക് മാമ്പഴം ഉപയോഗിക്കുന്നത് ഫലം ചെയ്യും.
* അരഗ്ലാസ് മാമ്പഴച്ചാറും അര ണ്‍സ് തേനും ചേര്‍ത്ത് ദിവസേനെ കഴിക്കുന്നത് മൂത്രത്തില്‍ കല്ലകറ്റാന്‍ ഉപകരിക്കുന്നു.

മുന്തിരി


* രക്തക്കുറവുമൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് കറുത്ത മുന്തിരി തുടരെ കഴിച്ചാല്‍ മതി.
* മുന്തിരിച്ചാറ് ദിവസവും കഴിക്കുന്നത് ആസ്ത്മയ്ക്ക് നല്ലതാണ്.
* മുന്തിരി കഴിക്കുന്നത് നേത്രരോഗങ്ങളകറ്റുകയും കണ്ണിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

ഏത്തപ്പഴം


* ദിവസവും ഒരു ഏത്തപ്പഴവും നാഴി പാലും ഒരു കരണ്ടി മുന്തിരിങ്ങാസത്തും വീതം ചേര്‍ത്തത് ഒരു മാസം ഉപയോഗിച്ചാല്‍ സ്ത്രീകളുടെ വെള്ളപോക്കിനു ശമനമുണ്ടാകും.
* ഏത്തപ്പഴം നല്ല തീക്കനലിലിട്ട് ചുട്ടു തൊലി കളഞ്ഞ് കുരുമുളകുപൊടി വിതറി ചെറുചൂടോടെ കഴിച്ചാല്‍ ആസ്ത്മയ്ക്കു കുറവുണ്ടാകും.
* ദഹനക്കുറവിന് ഏത്തപ്പഴം വിശേഷപ്പെട്ടൊരുഷധമാണ്.

Ads by Google
Saturday 07 Oct 2017 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW