ചോദ്യം: എന്റെ ജാതകത്തില്‍ 65 വയസ്സുവരെ മാത്രമേ എനിക്ക് ആയുസ്സ് പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ 70 വയസ്സായി. ഇതോടെ എനിക്ക് ജ്യോതിഷത്തിലുളള വിശ്വാസം കുറഞ്ഞു. എന്തുകൊണ്ടാണ് ആയുസ്സിന്റെ കാര്യത്തില്‍ തെറ്റുപറ്റിയത്. മറുപടി തരുമല്ലോ?
------ വിശ്വനാഥന് നായര്‍, കണ്ണൂര്‍
ഉത്തരം: ഗ്രഹങ്ങളുടെയും രാശികളുടെയും ശാസ്ത്രീയമായ വിശകലനമാണ് ജ്യോതിഷം. ജനനസമയത്തെ ഗ്രഹസ്ഥിതികളെ അടിസ്ഥാനമാക്കി ഒരാളുടെ ജീവിതാനുഭവങ്ങള്‍ പ്രവചിക്കാനാണ് ജ്യോതിഷം ശ്രമിക്കുന്നത്.
താങ്കളുടെ ജാതകത്തില്‍ ആയുര്നിണ്ണയം നടത്തിയതില്‍ അപാകതകളുണ്ടാവാം. എന്നാല്‍ അതൊരിക്കലും ജ്യോതിഷശാസ്ത്രത്തിന്റെ തെറ്റുകൊണ്ടല്ല. കൈകാര്യം ചെയ്യുന്നവരുടെ അറിവില്ലായ്മയോ, ജനനസമയത്തെ വ്യത്യാസമോ ആവാം കാരണം.
എഞ്ചനീയറിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പാലം തകര്‍ന്നുപോകാറുണ്ട്. ബഹിരാകാശവാഹനങ്ങള്‍ തകര്‍ന്നുപോകാറുണ്ട്. അതെല്ലാം ആ ശാസ്ത്രത്തിന്റെ കുഴപ്പമാണെന്ന് പറയാന്‍ കഴിയുമോ?
ജനന സമയംവച്ച് എടുക്കുന്ന ഗ്രഹനിലപ്രകാരം ഒരു കുട്ടിയുടെ ഭാവി കാര്യങ്ങള്‍ (ശരീരഘടന, സ്വഭാവം, വിദ്യ, ധനം, തൊഴില്‍, വിവാഹം, സന്താനം, ഭാഗ്യം, ആയുസ്സ് തുടങ്ങിയവ) പ്രവചിക്കാന്‍ ജ്യോതിശാസ്ത്രത്തിന് കഴിയും. പണ്ടുകാലത്ത് ജനനസമയം കൃത്യമാണോ എന്നറിയാന്‍ സാധ്യത കുറവായിരുന്നു. താങ്കളുടെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്.
ഭൂമിയിലെ ജീവജാലങ്ങളില്‍ ഗ്രഹങ്ങളും പ്രകൃതിശക്തികളും സ്വാധീനം ചെലുത്തുന്നുണ്ട്. ഉദാഹരണമായി ചന്ദ്രന്റെ കാര്യമെടുക്കാം. വാവിനോട് അനുബന്ധിച്ച് ആസ്ത്മപോലുള്ള അ
സുഖങ്ങള്‍ രൂക്ഷമാകുന്നതും കടലില്‍ വേലിയേറ്റം, വേലിയിറക്കം ഉണ്ടാകുന്നതും മരങ്ങളില്‍ ജലാംശം കൂടുന്നതും മനുഷ്യനില്‍ മാനസിക പ്രശ്നം വര്‍ദ്ധിക്കുന്നതും ജീവികളില്‍ ഇണചേ
രാനുള്ള ആസക്തി വര്‍ധിക്കുന്നതും ഇതിന് തെളിവാണ്.
അതുപോലെ ജനനവും മരണവുമെല്ലാം ചന്ദ്രനുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. വേദത്തിന്റെ കണ്ണുകളായാണ് ജ്യോതിശാസ്ത്രത്തെ കണക്കാക്കിയിരിക്കുന്നത്. സത്യത്തിന്റെ കാതലില്ലായിരുന്നെങ്കില് ജ്യോതിഷത്തിന് ഇത്രയും കാലം പിടിച്ചുനില്ക്കാന് കഴിയുമായിരുന്നോ?
ഉത്തരം: ശുക്രന്റെ ആധിപത്യമുള്ള തെക്ക് കിഴക്ക് ഭാഗവും വായുകോണായ വടക്കു പടിഞ്ഞാറ് ഭാഗവും നല്ലതാണ്. വീടിന് ചേര്‍ന്നല്ലാതെ പണിയുകയാണെങ്കില്‍ അളവും സ്ഥാനവും പ്രത്യേകം നോക്കുന്നത് നന്നായിരിക്കും.