Friday, April 20, 2018 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 03.36 PM

അഭിമാന ശ്രീ

'' വേദനയുടെയും കാത്തിരിപ്പിന്റെയും നാളുകള്‍ക്കറുതി. കേരളത്തിന്റെ അഭിമാന താരം ശ്രീശാന്ത് ഇനി കളിക്കളത്തിലേക്ക്... ''
uploads/news/2017/10/151640/sreesanthinw.jpg

ആദ്യ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ മൈതാനത്ത് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. വിജയം പാക്കിസ്ഥാന്‍ ടീമിന്റെ കൈപ്പിടിയില്‍ ഒതുങ്ങുമെന്ന് തോന്നിയ നിമിഷം.

വിജയത്തിലേക്ക് ബാറ്റേന്താന്‍ ഒരുങ്ങി നിന്ന മിസ്ബ-ഉള്‍-ഹഖിന് കടിഞ്ഞാണിടാന്‍ ദൈവത്തിന്റെ കരങ്ങളുമായി അവനെത്തി, എസ്. ശ്രീശാന്ത്. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംനേടിയ മലയാളി.

പിന്നീടങ്ങോട്ട് ശ്രീശാന്തിന്റെ കരിയര്‍ഗ്രാഫ് പല തവണ ഉയര്‍ന്നു താഴ്ന്നു. അവസാനം ശ്രീയുടെ കരിയറിന് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഐ.പി.എല്‍ ഒത്തുകളി വിവാദവും!. കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ ശ്രീശാന്തിനെ തുണച്ചില്ല. ഒടുവില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീ ക്കി. കളിക്കളത്തിലേക്ക് തിരികെയെത്താനുള്ള കാത്തിരിപ്പിലാണ് ശ്രീശാന്ത്.

ശ്രീശാന്തിന്റെയും കുടുംബത്തിന്റെയും കവര്‍ ഷൂട്ടിനായി ഇടപ്പള്ളിയിലെ വീട്ടിലെത്തിയപ്പോള്‍ ആദ്യമെത്തിയത് ഭുവനേശ്വരിയാണ്. ശ്രീശാന്തിന്റെ പ്രിയ പത്‌നി. രാജകുടുംബാംഗം.

നിമിഷങ്ങള്‍ക്കകം പുഞ്ചിരിയോടെ ശ്രീശാന്തെത്തി. വിവാഹശേഷം ഭുവനേശ്വരിയും മക്കളുമൊത്ത് തറവാട്ടിലെ ഓണമാഘോഷിച്ചതിന്റെ സന്തോഷത്തിലായിരുന്നു ശ്രീ.

ഞാന്‍ ആഘോഷങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ആദ്യമായിട്ടാണ് നയനിനും(ഭുവനേശ്വരി) കുഞ്ഞുങ്ങള്‍ക്കുമൊപ്പം നാട്ടില്‍ ഓണം ആഘോഷിക്കുന്നത്.. ശ്രീ പറഞ്ഞു തുടങ്ങി. മനസിലെ സന്തോഷം ശ്രീയുടെ മുഖത്തും സംസാരത്തിലുമെല്ലാം നിറഞ്ഞു നിന്നു.

മൈതാനത്തിന്റെ ആരവം വീണ്ടും സ്വപ്‌നം കണ്ടു തുടങ്ങിയോ?


തീര്‍ച്ചയായും. ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. ടെസ്റ്റിന് മുമ്പ് ഈ മാസം 16 നും 17 നും ഫിറ്റ്‌നെസ് ടെസ്റ്റുണ്ട്. ടീമില്‍ ഇടം നേടണം.

നന്നായി പെര്‍ഫോം ചെയ്യണം. രഞ്ജി ട്രോഫിയുടെ ആദ്യത്തെ രണ്ട് മാച്ച് തിരുവനന്തപുരത്താണ്. പുതിയ ഗ്രീന്‍ ഫീല്‍ഡില്‍ ഒക്‌ടോബര്‍ ആറിനാണ് മാച്ച്.

ഈ തിരിച്ചുവരവ് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചലഞ്ചാണ്. കാരണം 34 ാം വയസില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമല്ല. എനിക്കു മുമ്പിലുള്ള ഒരു ഉദാഹരണം ലിയാണ്ടര്‍ പേസാണ്.

44-ാം വയസില്‍ അദ്ദേഹംഗ്രാന്‍ഡ് സ്ലാം കളിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനത് സാധിക്കുമെങ്കില്‍ മലയാളിയായ ശ്രീശാന്തിന് ഉറപ്പായും തിരിച്ചുവരാന്‍ കഴിയും.

ഏറ്റവും വലിയ കാര്യം, വിലക്കു നീക്കിയ ഹൈക്കോടതി വിധി ബി.സി.സി.ഐ എതിര്‍ത്തിട്ടില്ല. ഒരു അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മാത്രമാണ് എതിര്‍ത്തു സംസാരിച്ചത്. വിനോദ് റായ് അടക്കമുള്ള ബി.സി.സി.ഐ അധികൃതരൊക്കെ കോടതിയെ ബഹുമാനിക്കുന്നവരാണ്. അതുകൊണ്ട് എനിക്ക് വിശ്വാസമുണ്ട് ഇത്തവണ കളിക്കാന്‍ പറ്റുമെന്ന്.

തിരിച്ചുവരവിനുള്ള തയാറെടുപ്പുകള്‍?


രഞ്ജി ട്രോഫിയില്‍ കളിക്കാനാണ് ഇപ്പോഴത്തെ ശ്രമം. 2019ലാണ് അടുത്ത ലോകകപ്പ്, ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. കുറേ നല്ല ഫാസ്റ്റ് ബൗളേഴ്‌സ് വരുന്നുണ്ട്. ടീമില്‍ ഇടംപിടിക്കുന്നത് എളുപ്പമല്ല. ഒട്ടും റിയലിസ്റ്റിക്കായ സ്വപ്‌നമല്ല എന്റേത്.

മലയാളി എന്ന നിലയില്‍ സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ അധ്വാനിച്ചതും ദൈവാനുഗ്രഹത്താല്‍ നേടിയെടുത്തതും. മൂന്ന് ലോകകപ്പില്‍ ഇടം നേടി, രണ്ട് ലോകകപ്പിലും ഐ.പി.എല്ലി ലും കളിച്ചു.

TRENDING NOW