Tuesday, January 23, 2018 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Sep 2017 02.38 PM

വിരാട് കോഹ്‌ലിയ്ക്ക് വിവാഹാഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നൊരു പൊലീസുകാരന്‍

uploads/news/2017/09/147617/kohli-marry.jpg

കറാച്ചി: ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക്. ക്രിക്കറ്റ് താരങ്ങളും ആരാധകരുമൊക്കെ അതിലുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ലോക ഇലവന്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയപ്പോള്‍ പാക് ആരാധകര്‍ എറ്റവും കൂടുതല്‍ വിഷമിച്ചത് ധോണിയേയും വിരാടിനേയും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ വിഷമങ്ങൾ പങ്കുവെച്ചത്. ഗ്യാലറിയില്‍ നിറയെ വിരാടിനേയും ധോണിയേയും കുറിച്ചുള്ള പ്ലക്കാര്‍ഡുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാത്തിലും വ്യത്യസ്തനായ ഒരു ആരാധകനാണ് സോഷ്യല്‍ മീഡിയയില്‍ താരം. ഒരു പൊലീസുകാരന്‍.

uploads/news/2017/09/147617/kohli-maryy2.jpg

‘കോഹ്‌ലി, നിങ്ങളെന്നെ കല്യാണം കഴിക്കുമോ’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധിപേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നേരത്തെ വിരാടിനോട് ഇംഗ്ലീഷ് താരം ഡാനിയേല്‍ വൈറ്റ്വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് ശേഷം ഇത്ര ഹിറ്റായ ഒരു വിവാഹാഭ്യര്‍ത്ഥന വിരാടിന് ലഭിക്കുന്നത് ഇതാദ്യമായാണ്.

Ads by Google
Ads by Google
TRENDING NOW