Friday, April 20, 2018 Last Updated 19 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 18 Sep 2017 11.19 PM

ഷെറിന്‌ പഠിക്കണം; സുമനസുകള്‍ കരുണ കാട്ടിയാല്‍...

uploads/news/2017/09/147326/pa1.jpg

ചേര്‍ത്തല: ജന്മനാ നട്ടെല്ലിനും ഇടുപ്പെല്ലിനും അസുഖം ബാധിച്ചു വീല്‍ചെയറില്‍ കഴിയുന്ന ഷെറിനു പഠിക്കണം. ആരെങ്കിലുമൊക്കെ കനിഞ്ഞാല്‍... ചേര്‍ത്തല നഗരസഭാ മൂന്നാം വാര്‍ഡില്‍ ചുള്ളിക്കല്‍ ബെന്നിയുടെ മകള്‍ ഷെറിന്‍ (21) രോഗങ്ങളോടു പൊരുതി ഹയര്‍സെക്കന്‍ഡറി വരെ പഠിച്ചു. രോഗം മൂര്‍ഛിച്ചതോടെ പഠനവും നിലച്ചു. ഷെറിനെ സാധാരണ ജീവിതത്തിലേക്ക്‌ ഇനി തിരിച്ചുകൊണ്ടുവരണമെങ്കില്‍ അടിയന്തര ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്‌ടര്‍മാര്‍.
ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണ്‌ ചികിത്സ. അഞ്ചു ലക്ഷത്തോളം രൂപ ഇതിനു ചെലവ്‌ വരും. പണമില്ലാതെ നെട്ടോട്ടത്തിലാണു കുടുംബം.
രണ്ടു വര്‍ഷം മുമ്പു ബി.ആര്‍.സിക്കു വേണ്ടി ഷെറിന്റെ നേതൃത്വത്തില്‍ ഡോക്യൂമെന്ററി തയാറാക്കിയിരുന്നു. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ നൊമ്പരങ്ങളെക്കുറിച്ച്‌ ഒരുക്കിയ ഡോക്യമെന്ററിക്കു കഥ എഴുതിയതും ഷെറിനായിരുന്നു.
കുടുംബത്തിന്റെ നിസഹായത മനസിലാക്കി ഷെറിന്റെ ചികിത്സക്കായി തുക സമാഹരിക്കാന്‍ നാട്‌ ഒറ്റക്കെട്ടാണ്‌. നഗരസഭാ കൗണ്‍സിലര്‍ ആര്‍. മുരളി ചെയര്‍മാനും പി.എം സാലികുമാര്‍ കണ്‍വീനറും എന്‍.വി ജയകുമാര്‍ ട്രഷററുമായി ചികിത്സാസഹായ സമിതി രൂപീകരിച്ചു. എസ്‌.ബി.ഐ ചേര്‍ത്തല ശാഖയില്‍ 67172510291 (ഐ.എഫ്‌.എസ്‌.സി കോഡ്‌ എസ്‌.ബി.ഐ.ആര്‍0000081) എന്ന നമ്പരില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. ഫോണ്‍ 7034338607.

Ads by Google
Monday 18 Sep 2017 11.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW