Tuesday, January 23, 2018 Last Updated 34 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 17 Sep 2017 04.58 PM

വിരാടിനെ തൂപ്പുകാരനാക്കിയ ഓസീസ് മാധ്യമപ്രവര്‍ത്തകന് ഹര്‍ഭജന്റെ ചുട്ട മറുപടി

Harbhajan, Virat Kohli

മുംബൈ: ഓസീസ് മാധ്യമപ്രവര്‍ത്തകനായ ഡെന്നീസ് ഫ്രീഡ്മാന്‍ ലോക ഇലവന്‍ പാകിസ്ഥാന്‍ പര്യടനത്തിന് പുറപ്പെട്ടതു മുതല്‍ ട്വിറ്ററിലൂടെ ഇന്ത്യന്‍ താരങ്ങളേയും ആരാധകരേയും അപമാനിക്കുകയാണ് . ഇന്ത്യന്‍ നായകന്‍ വിരാടിനേയും സംഘത്തേയും തൂപ്പുകാരായി കളിയാക്കുന്നതായിരുന്നു ഡെന്നീസിന്റെ ട്വീറ്റ്.

സ്വഛ് ഭാരത് പദ്ധതിയുടെ പ്രൊമോഷന്റെ ഭാഗമായി സ്‌റ്റേഡിയം അടിച്ചു വാരുന്ന താരങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ഡെന്നീസിന്റെ ട്വീറ്റ്.’ ലോക ഇലവന്റെ മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയം വൃത്തിയാക്കുന്ന തൂപ്പുകാര്‍’ എ്ന്നായിരുന്നു ഡെന്നീസ് ചിത്രത്തിന നല്‍കിയ ക്യാപ്ഷന്‍. ഇന്ത്യന്‍ ആരാധകര്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയായിരുന്നു. ഫോട്ടോഷോപ്പും ട്രോളും എല്ലാം നിരത്തി അവര്‍ ഡെന്നീസിനെ അക്രമിച്ചു. എന്നാൽ, തന്നാലാകും വിധം ഡെന്നീസും തിരിച്ചടിച്ചു. ഇപ്പോഴിതാ ഡെന്നീസിന് മറുപടിയുമായി ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരിക്കുകയാണ്.

ഡെ്ന്നീസിന്റെ ട്വീറ്റ് വിവരക്കേടാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ‘ നാണക്കേട്. വിരാടിനെ കുറിച്ചെന്നല്ല ആരേ കുറിച്ചാണെങ്കിലും ഇതുപോലൊരു കമന്റിടുന്നത് വിവരക്കേടാണ്. പറയുന്നത് ആരെ കുറിച്ചാണ് എന്ന് ചിന്തിക്കാനുള്ള മാന്യത വേണം. ഓസ്‌ട്രേലിയക്കാരനായാലും ഇന്ത്യക്കാരാനായാലും ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ്. ആരേയും താഴ്ത്തി കാണിക്കാതെ മനുഷ്യനെന്ന നിലയില്‍ ബഹുമാനിക്കാന്‍ കഴിയണം.’ ഹര്‍ഭജന്‍ പറയുന്നു.

എന്നാൽ, ഇത്തരം സംഭവങ്ങളോട് ഇന്ത്യന്‍ നായകന്‍ പ്രതികരിക്കേണ്ടതില്ലെന്നും ഭാജി പറഞ്ഞു. ആന വീഥിയിലൂടെ നടന്നു പോകുമ്പോള്‍ ഒരുപാട് നായക്കള്‍ കുരയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരണം ഒരിക്കലും അവര്‍ക്കൊന്നും വിരാട് ആകാന്‍ കഴിയില്ലെന്നതുതന്നെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Ads by Google
Sunday 17 Sep 2017 04.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW