Tuesday, January 23, 2018 Last Updated 34 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 17 Sep 2017 04.40 PM

വായുവില്‍ പറന്ന് രഹാനെ: ഞെട്ടിത്തരിച്ച്‌ ടീം അംഗങ്ങള്‍

Ajinkya Rahane
Courtesy: BCCI

ചെന്നൈ: ഓസീസിനെതിരായ ക്രിക്കറ്റ് പരമ്ബര തുടങ്ങുന്നതിനു മുന്നോടിയായി നടന്ന പ്രാക്ടീസ് സെഷനില്‍ സഹതാരങ്ങളെ ഞെട്ടിച്ച്‌ അജങ്ക്യ രഹാനെ. ഫീല്‍ഡിംഗ് കോച്ച്‌ ആര്‍. ശ്രീധറിന്‍റെ ബാറ്റില്‍ നിന്നു പറന്ന പന്ത്, പന്തിനേക്കാള്‍ വേഗത്തിലെന്ന് തോന്നിക്കും വിധം പറന്നുയര്‍ന്നാണ് രഹാനെ കൈപ്പിടിയിലൊതുത്തിയത്.

ബിസിസിഐയാണ് നാല് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. രഹാനെയുടെ പ്രകടനത്തെ ടീം അംഗങ്ങള്‍ എല്ലാം അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.

ഞായറാഴ്ചയാണ് ഇന്ത്യ-ഓസീസ് പരമ്ബരയിലെ ആദ്യമത്സരം ചെന്നൈയില്‍ നടക്കുക. പരിമിത ഓവര്‍ മത്സരങ്ങളുടെ പര്യടനത്തിനെത്തിയ ഓസീസ് അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് കളിക്കുക. ഇന്ത്യന്‍ മണ്ണില്‍ മാറ്റുരച്ച ഏഴ് ഏകദിന പരമ്പരകളില്‍ നാലിലും വിജയം ഓസീസിനൊപ്പമാണ്.

Ads by Google
Sunday 17 Sep 2017 04.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW