മനസ്സിലെ വിശ്വാസം, മനസ്സിന്റെ ശക്തി, മനസ്സിലെ താത്പര്യം ഇവ വേണ്ടുംവിധം നിയന്ത്രിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു മനുഷ്യനില്‍ സന്തോഷവും വിജയവും വന്നുചേരുന്നത്.
എന്നാല്‍ എന്ത് നേടാന്‍ കഴിയും എന്നുള്ള വിശ്വാസവും, ആഗ്രഹിക്കുന്നത് നിരന്തരമായി നേടാന്‍ ശ്രമിക്കുകയും അത് നേടുന്നതുവരെ വിശ്രമമില്ലാതെ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ആഗ്രഹിച്ചത് എന്തോ അത് നേടാന്‍ കഴിയുന്നത്.
ഇങ്ങനെ നേടാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്. മനസ്സിന്റെ പൂര്‍ണ്ണമായ വിശ്വാസം കൊണ്ടാണ്. വിശ്വാസം പൂര്‍ണ്ണമാകുമ്പോള്‍ നേടാനുള്ള ഉത്തേജനം വര്‍ദ്ധിക്കും. ഈ ഉത്തേജനം എന്നുപറയുന്നത് മനസിന്റെ ശക്തി.
ശക്തിയുള്ള മനസ് രൂപാന്തരപ്പെട്ട് കഴിഞ്ഞാല്‍ ആ വ്യക്തിയെ പരാജയപ്പെടുത്തുവാനും നിരുത്സാഹപ്പെടുത്തുവാനും വളരെ പ്രയാസമാണ്.
ഇങ്ങനെയുള്ള അവസ്ഥ പലരിലും നമുക്ക് കാണാന്‍ കഴിയും. ഇങ്ങനെയുള്ള ആള്‍ക്കാരെ കാണുമ്പോള്‍ ഇതുപോലെ എനിക്കും ആകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലരും ആഗ്രഹിക്കാറുണ്ട്. മറ്റുചിലര്‍, അവന്റെ ഒക്കെ മനസ്സ് അപാരം തന്നെ; പക്ഷേ, നമ്മളെക്കൊണ്ട് പറ്റില്ലെന്ന് വിധിയെഴുതി സമാധാനിക്കും.
നിങ്ങളില്‍ ഓരോരുത്തര്‍ക്കും എന്തുകൊണ്ട് ആയിക്കൂടാ. തീര്‍ച്ചയായും ആകാം. പക്ഷേ, അതിന് ഓരോ വ്യക്തിക്കും മാനസിക മാറ്റം ആവശ്യമാണ്. ഒരു കാര്യം ഓര്‍ക്കുക. വിജയത്തില്‍ എത്താനുള്ള മാറ്റത്തിന്റേതായ പടവുകള്‍ ഓരോന്നും ചവിട്ടിക്കയറുമ്പോഴാണ് വിജയത്തിന്റെ ഉന്നതങ്ങളില്‍ എത്താന്‍ കഴിയുന്നത്.
ഇതിനെ ചിലര്‍ ഭാഗ്യദോഷമെന്ന് പറയും. സത്യത്തില്‍ ഭാഗ്യം നമുക്ക് കണ്ടെത്താവുന്നതേയുള്ളൂ. ഏതു മനുഷ്യനും കണ്ടെത്താം. അതിലൂടെ സന്തോഷവും സമാധാനവും കണ്ടെത്താം.
ഇതിന് എത്രപേര്‍ ശ്രമിക്കുന്നുവെന്നുള്ളതാണ് പ്രശ്നം. ചിലര്‍ ശ്രമം പാതിവഴിക്ക് നിര്‍ത്തിയിട്ട് ദൈവത്തെ കുറ്റം പറയും. സത്യത്തില്‍ അവര്‍ വെറും വിഡ്ഢികളാണ്. ഇതെല്ലാം സംഭവിക്കുന്നത് മനോബലം കുറയുന്നതുകൊണ്ടാണ്.
മനോബലം വര്‍ദ്ധിപ്പിക്കുവാന്‍ പല മാര്‍ഗങ്ങളും മനുഷ്യന് സ്വീകരിക്കാറുണ്ട്. ശ്രമിക്കുന്ന പല കാര്യത്തിനും മനോബലം നിരന്തരമായി നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നുവെന്നു.
എന്നാല്‍ രത്നധാരണത്തിലൂടെ നൂറു ശതമാനം മനോബലം നിരന്തരമായി നിലനിര്‍ത്താനും, മനസിനെ ഉത്തേജിപ്പിക്കുവാനും, ദൈവാധീനം വര്‍ദ്ധിപ്പിക്കുവാനും ഭാഗ്യത്തെ കണ്ടെത്താനും സന്തോഷവും സമാധാനവും നിലനിര്‍ത്താനും കഴിയും.
രത്നങ്ങള്‍ ശാസ്ത്രവിധിപ്രകാരം തെരഞ്ഞെടുത്ത് ധാരണാവിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.