Saturday, April 21, 2018 Last Updated 43 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 05.05 PM

മോഹനരാഗങ്ങള്‍

അഭിനയജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലുമായി ഒരു അഭിമുഖ പരമ്പര
uploads/news/2017/09/142303/mohanlal17f.jpg

മോഹനം ഒരു രാഗമാണ്. മലയാളികള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന, എത്രകേട്ടാലും മതിവരാത്ത കര്‍ണാടക സംഗീതരാഗം. അതു പോലെ എത്രയാവര്‍ത്തിച്ചാലും മലയാളിക്കു മടുക്കാത്ത ചില ബലഹീനതകളുണ്ട്, യേശുദാസിനെയും മോഹന്‍ലാലിനെയും പോലെ. ഒരാളുടെ ആലാപനവും രണ്ടാമന്റെ അഭിനയവും തലമുറകള്‍ക്കിപ്പുറവും പുതുമ നശിക്കാതെയങ്ങനെ...

പക്ഷേ ഇവരിരുവരും വലിയ ഭീഷണി തന്നെയാണ്, സിനിമാക്കാര്‍ക്കും പത്രക്കാര്‍ക്കും. ഇത്രയധികം ഗാനങ്ങളാലപിച്ച മലയാളത്തിന്റെ ദാസേട്ടനു പറ്റിയ പാട്ട് കണ്ടെത്തുക, തുറന്ന പുസ്തകം പോലുള്ള അദ്ദേഹത്തോട് ഇനിയൊരഭിമുഖത്തില്‍ എന്താണു ചോദിക്കുക എന്നതെല്ലാം വെല്ലുവിളികളാണ്.

മലയാളിയുടെ ലാലേട്ടന്റെ കാര്യത്തിലും ഇതു വാസ്തവം. മലയാള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുള്ളത് മോഹന്‍ലാലിനെപ്പറ്റിയാണ്. അദ്ദേഹത്തിനും വായനക്കാര്‍ക്കും ആവര്‍ത്തനമെന്നു തോന്നിക്കാത്ത എന്തു ചോദിക്കുമെന്നതാണ് വെല്ലുവിളി.

അദ്ദേഹത്തിനിണങ്ങുന്ന വേഷം കണ്ടെത്താനുള്ള സംവിധായകരുടെ വെല്ലുവിളിയോളം ഗൗരവമുണ്ടതിന്. ഏതു ചോദ്യത്തോടും സഹജ ലാളിത്യത്തോടെ, സുജനമര്യാദയോടെ പ്രതികരിക്കുന്ന, ആഴത്തില്‍ മനസുതുറക്കുന്ന പ്രകൃതം, അതാണ് മോഹന്‍ലാലിന്റെ സവിശേഷത.

അഭിനയജീവിതത്തിന്റെ റൂബി ജൂബിലി യിലേക്കു കടക്കുമ്പോള്‍ പത്മശ്രീ മോഹന്‍ലാലിനെ കന്യക ആഘോഷിക്കുകയാണ്, ആദരിക്കുകയാണ്, ഒരു ദീര്‍ഘാഭിമുഖ പരമ്പരയിലൂടെ.

വ്യക്തി

പേരില്‍ തുടങ്ങാം. രാഷ്ട്രപിതാവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഒട്ടും കേരളീയമല്ലാത്ത പേരാണ് താങ്കളുടേ ത്. ഈ പേര് വ്യക്തി/തിര ജീവിതങ്ങളില്‍ സ്വാധീനിച്ചത്...?

നെഗറ്റീവായിട്ടൊന്നും ബാധിച്ചിട്ടി ല്ല. നിങ്ങള്‍ പറഞ്ഞതുപോലെ, മോഹന്‍ലാല്‍ എന്നത് അന്ന് അത്യപൂര്‍വമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്.

എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരീലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്. അതൊരുപക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരു ന്നു.

വല്യപ്പൂപ്പന്‍ അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവര്‍ സമ്മതിച്ചു എന്നുള്ളതാണ് വ ലിയ കാര്യം.

uploads/news/2017/09/142303/mohanlal17a.jpg

സ്‌കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരില്‍ എന്നെ വിളിക്കൂ. അടുപ്പമുള്ളവര്‍ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്.

പിന്നീട് ലാലേട്ടാ എന്നായപ്പോള്‍... ആ വിളിയുടെ ഒരു ഈ ണം, താളം...ഒക്കെയുണ്ടല്ലോ..ദാസേട്ടാ...എന്നു യേശുദാസിനെ വിളിക്കുന്നതു
പോലെ..

എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോളൊരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോള്‍ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ദേശ-ഭാഷാ അതിരുകള്‍ക്കപ്പുറമൊരു സ്വീകാര്യതയ്ക്ക് ഈ പേര് നിമിത്തമായിട്ടില്ലേ?


സിനിമയില്‍ വന്നപ്പോഴും മോഹന്‍ലാല്‍ എന്ന പേര് മാറ്റണമെന്നോ മറ്റോ ആരും പറഞ്ഞില്ല. വളരെ അപൂര്‍വമാള്‍ക്കാര്‍ മാത്രമേ എന്നെ മോഹന്‍ എന്നു വിളിക്കാറു ള്ളൂ.

ലാലേ ലാലേല എന്നു വിളിച്ചു വിളിച്ച് അതങ്ങു പതിഞ്ഞു. എളുപ്പം വിളിക്കാവുന്ന പേരാണല്ലോ അത്.

നോര്‍ത്തിലൊക്കെയാണെങ്കിലും,മലയാളിയാണോ, തമിഴനാണോ, തെലുങ്കനാണോ, ഉത്തരേന്ത്യനാ ണോ എന്നൊന്നും തിരിച്ചറിയാനാവാത്ത ഐഡന്റിറ്റി അതിനുണ്ടായി. പറഞ്ഞു പറഞ്ഞു പിന്നതങ്ങു പതിയുകയും ചെയ്തു.

എന്റെ ചേട്ടന്റെ പേര് പ്യാരീലാല്‍ എന്നാണ്. മലയാളി അധികം കേട്ടിട്ടില്ലാത്ത പേരാണ്. ലക്ഷ്മീകാന്ത് പ്യാരേലാല്‍ മാരില്ലേ? അവരില്‍ നിന്നാവാം ചേട്ടനാ പേര് കിട്ടിയത്.

എനിക്കിപ്പോഴും അതൊരു വലിയ മിസ്റ്ററിയാണ്. ഒരു കുട്ടിക്കു പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ? പത്തനം തിട്ടയിലെ ഓമല്ലൂരിനടുത്തു ഇലന്തൂര്‍ പുന്നയ്ക്കലില്‍ നിന്നൊരാള്‍ക്ക് ഇങ്ങനൊരു പേരിടുക. എന്തോ ഒരു പ്രത്യേകതയായിരിക്കും.

പേര് ജീവിതത്തില്‍ ഒരു പ്രശ്‌നമാവുമ്പോഴാണല്ലോ നാം അതേപ്പറ്റി ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഉള്ള പേര് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ പേര് എന്നെ വളരെ സഹായിച്ചു.(ചിരി)

TRENDING NOW