Tuesday, September 25, 2018 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 04.24 PM

കല്യാണ തേന്‍നിലാ...

ഓണസ്മൃതികള്‍ക്കൊപ്പം വിവാഹവിശേഷങ്ങളും പങ്കുവച്ച് പ്രിയതാരം ജ്യോതികൃഷ്ണ
uploads/news/2017/09/142295/joythikrishana2.jpg

കല്യാണ തേന്‍നിലാ
കായ്ച്ചാത് പാല്‍ നിലാ
നീ താനെ വാന്‍ നിലാ
എന്നോടു വാ നിലാ...

ജ്യോതികൃഷ്ണയുടെ ചുണ്ടില്‍ ഒരുപാട്ട് അറിയാതെയെത്തി. ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസു കീഴടക്കിയ ജ്യോതികൃഷ്ണ വിവാഹത്തിന്റെ തിരക്കിലാണ്.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ഓണം ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ വീട്ടിലെത്തിയതാണ് ജ്യോതി. വിവാഹവിശേഷങ്ങളുമായി ജ്യോതികൃഷ്ണ കന്യക ഓണത്തുമ്പിക്കൊപ്പം.

തൃശ്ശൂരിലെ ഓണം


ഈ ഓണം എനിക്ക് വളരെ സ്‌പെഷ്യലാണ്. കാരണം സ്റ്റാറ്റസ് ബാറില്‍ സിംഗിള്‍ എന്നു വയ്ക്കാനാവുന്ന ഓണമാണ്. അതുകൊണ്ട് എല്ലാ ബന്ധുക്കള്‍ക്കുമൊപ്പം തൃശ്ശൂരിലെ വീട്ടില്‍ ഓണം അടിച്ചുപൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കുട്ടിക്കാലത്ത് കൂടുതലും ഓണമാഘോഷിച്ചത് അമ്മവീട്ടിലാണ്. അടുത്ത വീടുകളില്‍ നിന്ന് പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് ചാണകം മെഴുകിയ തറയില്‍ പൂക്കളമിടുന്നതും ഊഞ്ഞാലാടുന്നതുമൊക്കെ രസകരമായ ഓര്‍മ്മകളാണ്.

മൂലം നാളില്‍ മൂലക്കളമിട്ടും തിരുവോണത്തിന് ഓണത്തപ്പനെയൊരുക്കിയും ഓണം കെങ്കേമമാക്കും. നാലാം ഓണം ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്ക് സ്‌പെഷ്യലാണ്. കാരണം അന്നാണ് പുലികളി. പുലിക്കളി കാണാന്‍ എല്ലാവരും കൂടി പോകും.

കഴിഞ്ഞവര്‍ഷം ഫ്‌ളാറ്റിന് മുമ്പില്‍ തൃക്കാക്കരയപ്പനെവച്ച് പൂക്കളമൊരുക്കിയാണ് ഓണം ആഘോഷിച്ചത്. സിനിമയിലെത്തിയശേഷവും വീട്ടിലെ ഓണാഘോഷങ്ങള്‍ക്ക് മുടക്കം വരുത്താറില്ല. ഭാഗ്യത്തിന് ഒരിക്കല്‍പ്പോലും ലൊക്കേഷനില്‍ ഓണമാഘോഷിക്കേണ്ടി വന്നിട്ടില്ല.

വിവാഹ വിശേഷങ്ങള്‍


നവംബര്‍ 19 നാണ് എന്റെ വിവാഹം. സന്തോഷവും ടെന്‍ഷനും ആകാംഷയുമൊക്കെ കലര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തമിഴ് ബ്രാഹ്മണ കുടുംബമാണ് അരുണിന്റേത്. തമിഴ് ആചാരപ്രകാരമായിരിക്കും വിവാഹം.

വിവാഹത്തിന് ചെറുക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും ഓരോ സാരി എടുക്കണം. ഇവിടുത്തെ സാരിയൊക്കെ എടുത്തു. ഇനി ചെറുക്കന്‍ കൂട്ടരുടെ സാരി എടുക്കണം. ഒരുക്കങ്ങള്‍ തീര്‍ന്നിട്ടില്ല, കുറച്ചുപേരേക്കൂടി വിവാഹം ക്ഷണിക്കാനുണ്ട്.

സങ്കല്‍പ്പവും അരുണും


കല്യാണമേ വേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാന്‍. കരിയറിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം. സിനിമയില്‍ കൂടുതല്‍ സജീവമാകണം എന്നുള്ള തീരുമാനത്തിലായിരുന്നു മാര്‍ച്ച് വരെ. അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനങ്ങളൊക്കെ മാറി, കല്യാണം ഉറപ്പിച്ചു. കണ്ടിട്ടുപോലുമില്ലാത്ത ഒരാളുമായിട്ടാണ് കല്യാണം ഉറപ്പിച്ചത്.
Ads by Google
Loading...
LATEST NEWS
TRENDING NOW