ജാക്കി നഗ് എന്ന യുവാവിന്റെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. മറ്റുള്ള കുട്ടികളേക്കാള്‍ വ്യത്യസ്തനായിരുന്നു ജാക്കി. 13 വയസ്സുള്ളപ്പോള്‍ ജാക്കി സിംഗപ്പൂരിലെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു. അക്രമങ്ങളിലും അടിപിടികേസുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ജാക്കി. തന്റെ കുടുംബത്തിന്റെ താളപ്പിഴകളിലൂടെയാണ് തന്റെ ജീവിതം അങ്ങനെ രൂപപ്പെട്ടതെന്നാണ് ജാക്കി പറയുന്നത്. എന്നാല്‍ ജാക്കിയുടെ ഒരു സുഹൃത്തിനെ ഒരു കേസില്‍ തൂക്കിലേറ്റാന്‍ വിധിച്ചു. ഈ സംഭവം ജാക്കിയുടെ ജീവിതത്തില്‍ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു.
ഇങ്ങനെ പോയാല്‍ തന്റെ ജീവിതവും ഇത്തരത്തില്‍ ആകുമെന്ന് ജാക്കിക്ക് മനസ്സിലായി. ''എന്റെ ജീവിതത്തില്‍ ഞാന്‍ ഏത് മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് സ്വയം ചിന്തിക്കാനുള്ള സമയമായെന്ന് ആ സുഹൃത്ത് പറഞ്ഞു. ഞാന്‍ കുട്ടിയാണ് നന്നാകാന്‍ ഇനിയും സമയം ഉണ്ടെന്ന് സുഹൃത്ത് ഉപദോശിച്ചു''-ജാക്കി പറയുന്നു. തുടര്‍ന്ന് തന്റെ ജീവിതം ആദ്യം മുതല്‍ നിര്‍മ്മിക്കുകയായിരുന്നുവെന്ന് ജാക്കി പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്യൂക്കേഷനില് പോയി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിസം പഠിച്ചു. വിദ്യാഭ്യാസപരമായ അറിവുകള്‍ സമ്പാദിച്ചു.
തുടര്‍ന്ന് സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള ശ്രമത്തിലായി. തുടര്‍ന്ന് ചെറിയ തോതില്‍ ആരംഭിച്ച ബിസിനസ് 2009 ഓടെ ഏഷ്യ ഡൈവ് ആക്കാഡമി ആയി. ഇപ്പോള്‍ ജാക്കി ഈ കമ്പനിയുടെ സിഇഒ ആണ്. 80 ആളുകളാണ് ഇതിനെ പ്രതിനിധീകരിക്കുന്നത്. ഡൈവിംഗിന്റെ എല്ലാ മേഖലകളും ഇവിടെ കൈകാര്യം ചെയ്യുന്നു. ഓണ്‍ലൈനായി ഡൈവിംഗിന് പരിശീലനം നല്‍കുന്നതായും ജാക്കി പറയുന്നു. ഇപ്പോള്‍ ജാക്കി തന്റെ ജീവിതനേട്ടത്തെ കുറിച്ച് മറ്റ് ചെറിയ ചെറിയ സംരംഭകരോട് അനുഭവങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.