Sunday, July 22, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 18 Aug 2017 05.32 PM

പൂജാമുറി ഇങ്ങനെയൊക്കെ അല്ലെങ്കില്‍ ഫലം വിപരീതം

uploads/news/2017/08/138007/poojamuri.jpg

വീട്ടിലെ പൂജാമുറി എന്നത് എല്ലാ മുറികളും പോലെ ഒരു മുറിയായി കാണരുത്. നിര്‍മ്മാണഘട്ടം മുതല്‍ പൂജാമുറിയുമായി ബന്ധപ്പെട്ട് ഏറെക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

തറയില്‍ നിന്നും അല്‍പ്പം ഉയര്‍ത്തി വേണം പൂജാമുറി നിര്‍മ്മിക്കാന്‍. ഒരാള്‍ നില്‍ക്കുമ്പോള്‍ അയാളുടെ നെഞ്ചോളം ഉയരത്തില്‍ എത്താവുന്ന വിധത്തിലാകണം വിഗ്രഹം വയ്‌ക്കേണ്ടത്.

പൂജാമുറിയില്‍ ഇരിക്കാനും നില്‍ക്കാരുമുള്ള സൗകര്യം ഉണ്ടായിരിക്കണം. ഒപ്പം ആവശ്യത്തിന് വെളിച്ചവും മുറിയ്ക്കുള്ളില്‍ ലഭ്യമാകണം.

മുറിയ്ക്കുള്ളില്‍ അധികം ചൂടോ, തണുപ്പോ പാടില്ല.

പൂജാമുറി തടികൊണ്ട് നിര്‍മ്മിക്കുന്നതാണ് ഉത്തമം. ഇത് കൂടുതല്‍ പോസിറ്റീവ് ഊര്‍ജ്ജം പ്രദാനം ചെയ്യും.

പൂജാമുറിയില്‍ നിറമുള്ള ലൈറ്റുകള്‍ ഉപയോഗിക്കാം. മുറിയ്ക്കുള്ളില്‍ തെക്കു കിഴക്ക് ദിശയിലായി വിളക്കുകള്‍ കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്.

പൂജാമുറിയ്ക്ക് ഉള്ളില്‍ കിഴക്കു ദിശയിലേയ്ക്ക് അഭിമുഖമായോ പടിഞ്ഞാറോട്ട് അഭിമുഖമായോ തിരിഞ്ഞി നിന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ഗുണകരം.

പൂജാമുറിയ്ക്ക് ഉള്ളില്‍ ചെമ്പുപാത്രത്തില്‍ വെള്ളം വയ്ക്കുന്നത് ഉത്തമമാണ്. എന്നാല്‍, ഇത് ദിവസവും മാറ്റാന്‍ ശ്രദ്ധിക്കണം.

മരിച്ചുപോയ ബന്ധുക്കളുടെ ചിത്രങ്ങള്‍ പൂജാമുറിയ്ക്ക് ഉള്ളില്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് ഫലമാകും പ്രദാനം ചെയ്യുക.

Ads by Google
Friday 18 Aug 2017 05.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW