Thursday, July 19, 2018 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 17 Aug 2017 12.01 PM

800 കോടി രൂപ ദിവസക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടെന്ന് സൂചന ; ദാനിയേല്‍ ക്രെയ്ഗിന്റെ കണ്ണു തള്ളി...ബോണ്ടാകാന്‍ വീണ്ടും വരും

uploads/news/2017/08/137618/daniel-craig.jpg

ബ്രിട്ടീഷ് നടന്‍ ദാനിയേല്‍ ക്രെയ്ഗിന് ശേഷം വിഖ്യാത കഥാപാത്രം ജെയിംസ് ബോണ്ടിനെ ആര് അവതരിപ്പിക്കും എന്നതായിരുന്നു ഇതുവരെ ഹോളിവുഡ് സിനിമാ പ്രേമികള്‍ക്ക് മുന്നിലുണ്ടായിരുന്ന ആശങ്ക. എന്നാല്‍ ദേ ഒടുവില്‍ അത് അവസാനിക്കുന്നു. ദാനിയേല്‍ ക്രെയ്ഗ് തന്നെ പുതിയ ബോണ്ടിനെയും അവതരിപ്പിക്കാന്‍ സമ്മതംമൂളിയതായിട്ടാണ് പുതിയ വിവരം. പക്ഷേ വിശേഷം അതൊന്നുമല്ല താരം സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമാണ്. ഇതുവരെയുള്ള പ്രതിഫലത്തിന്റെ കാര്യത്തില്‍ ലോകറെക്കോഡായി മാറിയേക്കും.

ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ പരമ്പരയില്‍ പെട്ട പുതിയ 007 ചിത്രത്തിനായി ക്രെയ്ഗിന് 100 ദശലക്ഷം പൗണ്ട് (ഏകദേശം 800 കോടി രൂപ) വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 2015 ല്‍ ഇറങ്ങിയ സ്‌പെക്ടര്‍ ആണ് ബ്രിട്ടീഷ് താരം അവസാനമായി അഭിനയിച്ച ബോണ്ട് ചിത്രം. റോജര്‍മൂറും സീന്‍ കോണറിയും കഴിഞ്ഞാല്‍ പിന്നെ ബോണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ചിത്രം അഭിനയിച്ച താരമാണ് ക്രെയ്ഗ്. അഞ്ചാമത്തെ ചിത്രത്തിനാണ് താരം സമ്മതം മൂളിയത്.

സ്‌പെക്ടര്‍ താരത്തിന്റെ നാലാമത്തെ ബോണ്ട് ചിത്രമായിരുന്നു. ചൊവ്വാഴ്ച നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്്. അതേസമയം ബോണ്ട് ചിത്രം മടുത്തെന്നും അടുത്തത് അവസാനത്തേതായിരിക്കുമെന്നും താരം പറഞ്ഞിട്ടുണ്ട്. ഏഴു തവണ ബോണ്ടായി വേഷമിട്ട റോജര്‍മൂറാണ് ഏറ്റവും കൂടുതല്‍ തവണ അന്താരാഷ്ട്ര ചാരനെ അവതരിപ്പിച്ചത്. സീന്‍ കോണറി ആറു തവണയും പ്രത്യക്ഷപ്പെട്ടു. 2012 ല്‍ സ്‌കൈഫാളിനായി 13 മില്യണ്‍ പൗണ്ട് നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആദ്യ ബോണ്ട് നടനായി ക്രെയ്ഗ് മാറിയിരുന്നു. എന്നാല്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ പ്രതിഫല കാര്യത്തില്‍ റെക്കോഡ് നേടുന്ന ബോണ്ട്‌നടന്‍ ദാനിയേല്‍ ക്രെയ്ഗായി മാറും.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ക്രെയ്ഗിന് പിന്നില്‍ പിയേഴ്‌സ് ബ്രോസ്‌നനാണ് നില്‍ക്കുന്നത്. ഇതുവരെ 36 ദശലക്ഷം ഡോളറാണ് 1995 നും 2002 നും ഇടയില്‍ നാല് ബോണ്ട് ചിത്രങ്ങളില്‍ നായകനായതിന് വാങ്ങിയത്. 1985 ല്‍ 57 ാം വയസ്സില്‍ എ വ്യൂ ടൂ എ കില്ലി ല്‍ നായകനായ റോജര്‍മൂറാണ് ഏറ്റവും പ്രായം കൂടിയ ബോണ്ടും. 51 ാം വയസ്സില്‍ ക്രെയ്ഗ് വീണ്ടും വരുമ്പോള്‍ അക്കാര്യത്തില്‍ രണ്ടാമനായി മാറും. കാസിനോ റോയലില്‍ ആദ്യം വന്ന ക്രെയ്ഗ് പിന്നീട് ക്വാണ്ടം ഓഫ് സൊളാസും സ്‌കൈഫാളും സ്‌പെക്ടറുമെല്ലാം ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW