Monday, October 15, 2018 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Aug 2017 12.11 PM

ആരോഗ്യത്തിന് ഗുണകരമായ പൈനാപ്പിളിന്റെ രുചിക്കൂട്ടുകള്‍

സാധാരണ വീട്ടമ്മമാര്‍ സ്വന്തം അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍
uploads/news/2017/08/137302/Weeklycokry160817.jpg

പഴവര്‍ഗ്ഗങ്ങള്‍ എന്നും ആരോഗ്യത്തിന് ഗുണകരമാണ്. ജ്യൂസായും അല്ലാതെയും കഴിക്കുന്ന പഴങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തതയുള്ള വിഭവങ്ങള്‍ പരീക്ഷിക്കുന്ന വീട്ടമ്മമാരില്‍ ഒരാളാണ് രമ. എസ്. നായര്‍ എന്ന വീട്ടമ്മ. പൈനാപ്പിള്‍ കൊണ്ടുള്ള പച്ചടിയാണ് ഈ വീട്ടമ്മയുടെ ഹൈലൈറ്റ്.

പൈനാപ്പിള്‍ പച്ചടി

ആവശ്യമായ സാധനങ്ങള്‍
പൈനാപ്പിള്‍ (ചെറുതായി കൊത്തിയരിഞ്ഞത്) - അരക്കപ്പ്
ശര്‍ക്കര - 150 ഗ്രാം
തേങ്ങയും ഒരുനുള്ള് ജീരകവും അരച്ചത് - ഒരുകപ്പ്
പച്ചമുന്തിരി - 100ഗ്രാം
കടുക് - ചെറിയ സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2സ്പൂണ്‍
മുളകുപൊടി - 1/4 ടീസ്പൂണ്‍

uploads/news/2017/08/137302/Weeklycokry160817a.jpg

തയ്യാറാക്കുന്ന വിധം

സ്‌റ്റെപ്പ് - 1


ഒരു നുള്ള് മുളകുപൊടിയിട്ട് കൊത്തിയരിഞ്ഞ പൈനാപ്പിള്‍ കഷണങ്ങള്‍ ഒരു ഗ്‌ളാസ് വെള്ളത്തില്‍ നന്നായി വേവിക്കുക. വെന്തുകഴിയുമ്പോള്‍ ഇതിലേക്ക് തേങ്ങയും ജീരകവും അരച്ച കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കാം.

സ്‌റ്റെപ്പ് - 2


അടുപ്പില്‍ ഒരു ചീനച്ചട്ടി വച്ച് വെളിച്ചെണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. ശേഷം മാറ്റിവച്ച പൈനാപ്പിള്‍ കൂട്ടും ശര്‍ക്കരയും കൂടി ചേര്‍ത്ത് നല്ലതുപോലെ വരട്ടുക. 15 മിനിറ്റ് കഴിയുമ്പോഴേക്കും സ്റ്റൗ ഓഫാക്കാം. ചീനച്ചട്ടിയിലെ കൂട്ടിലേക്ക് പച്ചമുന്തിരി കൂടിയിട്ട് ഇളക്കിയ ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റിവെക്കാം.

-ദേവിന റെജി
ഫോട്ടോ: എസ്.ഹരിശങ്കര്‍

Ads by Google
Wednesday 16 Aug 2017 12.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW