കോട്ടയം. കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ചാന്നാനിക്കാട് പി ജി രാധാകൃഷ്ണൻ മെമ്മോറിയൽ ശ്രീനാരായണ കോളേജിന്റെ സാംസ്കാരിക റാലി വ്യാഴാഴ്ച രാവിലെ ചിങ്ങവനത്തു നിന്നും പി ജി ആർ എം എസ് എൻ കോളേജിലേക്ക് ആരംഭിക്കും.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ ശ്രീകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും.
എസ് എൻ കോളേജ് മാനേജരും എസ് എൻ ഡി പി കോട്ടയം യൂണിയൻ പ്രസിഡന്റുമായ എം മധു , എസ് എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പർ ഏ ജി തങ്കപ്പൻ, ആ ർ രാജീവ്.(എസ് എൻ ഡി പി കോട്ടയം യൂണിയൻ, സെക്രട്ടറി), വി എം ശശി(എസ് എൻ ഡി പി കോട്ടയം യൂണിയൻ, വൈ.പ്രസി), റിജേഷ് സി ബ്രീസ് വില്ല), കെ കെ പ്രസാദ് (കൗൺസിലർ, കോട്ടയം മുൻസിപ്പൽ) തുടങ്ങിയവർ പങ്കെടുക്കും.