Saturday, July 21, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.49 AM

ദിലീപിന്റെ ജാമ്യഹര്‍ജിയുടെ മുനയൊടിക്കാന്‍ പോലീസ്‌

uploads/news/2017/08/136577/k7.jpg

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്‌ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയെ ഖണ്ഡിച്ച്‌ പോലീസ്‌ രംഗത്ത്‌. പോലീസിനെ വിമര്‍ശിച്ചിച്ചു ദിലീപ്‌ നല്‍കിയ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ അപ്പാടെ നിഷേധിക്കുകയാണ്‌ അന്വേഷണസംഘം. പോലീസിന്റെ നിലപാടുകള്‍ സത്യവാങ്‌മൂലത്തിലൂടെ കോടതിയെ അറിയിക്കും. ദിലീപ്‌ ഡി.ജി.പിക്കു വാട്‌സ്‌ ആപ്പിലൂടെ നല്‍കിയ പരാതി നിയമപരമല്ലെന്നും കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ദിലീപ്‌ സംശയനിഴലിലായിരുന്നുവെന്നും പോലീസ്‌ കോടതിയില്‍ പറയും.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റം ആരോപിച്ചാണു ദിലീപിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എന്നാല്‍, ഇതു തെളിയിക്കാന്‍ പര്യാപ്‌തമായ യാതൊരു തെളിവും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ്‌ പുതിയ ജാമ്യഹര്‍ജി നല്‍കിയത്‌.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയ വിവരം ഉടന്‍തന്നെ ഡി.ജി.പിക്കു നല്‍കിയെന്നും എന്നാല്‍, അതേക്കുറിച്ചു തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പോലീസ്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാനൊരുങ്ങുന്നത്‌. ജാമ്യഹര്‍ജി 18 നു പരിഗണിക്കും.
പള്‍സര്‍ സുനി ജയിലില്‍നിന്ന്‌ വിളിച്ചത്‌ മാര്‍ച്ച്‌ 28 നാണെന്നും ദിലീപ്‌ ഇതു സംബന്ധിച്ച്‌ ഡി.ജി.പിക്കു പരാതി നല്‍കിയത്‌ ഏപ്രില്‍ 22 നുമാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പള്‍സര്‍ സുനിയുടെ ഫോണ്‍ ഭീഷണിയുണ്ടായിട്ട്‌ 26 ദിവസം കഴിഞ്ഞാണ്‌ ദിലീപ്‌ ഡി.ജി.പിക്കു പരാതി നല്‍കിയത്‌. ഭീഷണിയുണ്ടായിരുന്നെങ്കില്‍ ഉടനടി പോലീസിനെ അറിയിക്കാതെ ഇത്രയും നാള്‍ എന്തിനു കാത്തിരുന്നുവെന്നാണ്‌ പോലീസിന്റെ ചോദ്യം. വാട്‌സ്‌ ആപ്പിലൂടെയുള്ള പരാതിക്കു നിയമസാധുതയില്ലെന്നും പോലീസ്‌ പറയുന്നു.
നേരത്തേ, വിചാരണക്കോടതിയായ അങ്കമാലി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയും പിന്നീട്‌ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. പിന്നീട്‌ നേരത്തേ ജാമ്യഹര്‍ജി നല്‍കിയ അഭിഭാഷകനെ ദിലീപ്‌ മാറ്റിയിരുന്നു. നിലവില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ രാമന്‍പിള്ളയാണു ദിലീപിന്റെ കേസ്‌ വാദിക്കുന്നത്‌.
റിമാന്‍ഡിലായിട്ട്‌ ഒരു മാസം കഴിഞ്ഞിരിക്കുകയാണെന്നും കുടുതല്‍ അറസ്‌റ്റുകള്‍ നടന്നിട്ടില്ലെന്നും കേസിലെ നിര്‍ണായക തെളിവായ മെബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതുമായ സാഹചര്യങ്ങള്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളയില്‍ പ്രതിഭാഗം ഉന്നയിക്കും.

Ads by Google
Sunday 13 Aug 2017 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW