Friday, July 20, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.44 AM

കശ്‌മീരില്‍ വീണ്ടും പാക്‌ പ്രകോപനം; ജവാന്‍ ഉള്‍പ്പെടെ രണ്ടു മരണം

uploads/news/2017/08/136548/d2.jpg

ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്‌താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജവാനുള്‍പ്പെടെ രണ്ടു മരണം. പൂഞ്ച്‌ മേഖലയിലുണ്ടായ രണ്ടു വ്യത്യസ്‌ത സംഭവങ്ങളില്‍ ജവാനു പുറമേ ഒരു സ്‌ത്രീയും മരിച്ചു.
ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെ സൈനിക പോസ്‌റ്റുകള്‍ക്കുനേരേ പാകിസ്‌താന്‍ ഭാഗത്തുനിന്നുണ്ടായ വെടിവയ്‌പില്‍ മധ്യപ്രദേശ്‌ സ്വദേശിയായ നായിബ്‌ സുബേദാര്‍ ജഗ്രാം സിങ്‌ തോമര്‍ (42) ആണ്‌ മരിച്ചത്‌. പ്രകോപനരഹിതമായി പാക്‌ നിര ആക്രമണം നടത്തുകയായിരുന്നെന്ന്‌ പ്രതിരോധ വക്‌താവ്‌ പറഞ്ഞു. സേന ശക്‌തമായി തിരിച്ചടിച്ചെങ്കിലും തോമറിന്റെ ജീവന്‍ ബലി നല്‍കേണ്ടിവന്നതായി വക്‌താവ്‌ കൂട്ടിച്ചേര്‍ത്തു. ഇതോടെ കഴിഞ്ഞ അഞ്ചുദിവസങ്ങള്‍ക്കിടെ നടന്ന ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ എണ്ണം രണ്ടായി.
ഈ സംഭവത്തിനുമുമ്പ്‌ പൂഞ്ച്‌ മേഖലയിലെ ഗോലാദ്‌ കല്‍റാന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ നാല്‍പ്പതുകാരിയും മരിച്ചു. പുലര്‍ച്ചെ 5.15 നു തുടങ്ങിയ ആക്രമണം അതിര്‍ത്തി ഗ്രാമങ്ങളും ഇന്ത്യന്‍ സൈനിക പോസ്‌റ്റുകളും ലക്ഷ്യമിട്ടായിരുന്നു. ഈ സംഭവത്തിലാണ്‌ നാല്‍പതുകാരി കൊല്ലപ്പെട്ടത്‌.
ഇതിനുപുറമേ കുപ്‌വാര ജില്ലയിലെ സൈനിക താവളത്തിനുനേരേ ഭീകരര്‍ വെടിയുതിര്‍ത്തതില്‍ ഒരു ജവാനു പരുക്കേറ്റതായും പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. കലറൂസ്‌ മേഖലയിലെ സൈനിക താവളത്തിലെ കെട്ടിടത്തിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഈ മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ പോലീസും സൈനികരും തെരച്ചില്‍ നടത്തുന്നുണ്ട്‌.

Ads by Google
Sunday 13 Aug 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW