Wednesday, August 16, 2017 Last Updated 12 Min 13 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.39 AM

കെനിയന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌: പ്രതിഷേധത്തിനിടെ മൂന്നു മരണം

uploads/news/2017/08/136539/in5.jpg

നെയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഉഹുറു കെനിയാറ്റയുടെ വിവാദ വിജയത്തെത്തുടര്‍ന്നു നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ വെടിവയ്‌പ്പ്‌. ഒന്‍പതു വയസുകാരന്‍ ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
കെനിയാറ്റയോടു പരാജയപ്പെട്ട റയ്‌ല ഒഡിംഗ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ചതോടെ പ്രതിപക്ഷ പ്രതിഷേധം ശക്‌തമായി. നെയ്‌റോബിയിലെ ചേരികളില്‍ പ്രതിഷേധങ്ങളും പോലീസുമായി ഏറ്റുമുട്ടലും നടന്നു. ഇതിനിടെയുണ്ടായ പോലീസ്‌ വെടിവയ്‌പ്പിലാണു മൂന്നുപേര്‍ കൊല്ലപ്പെട്ടത്‌. വീടിന്റെ ബാല്‍ക്കണിയില്‍നിന്നു കലാപം വീക്ഷിക്കുന്നതിനിടെയാണ്‌ ബാലനു വെടിയേറ്റത്‌.ഫലം തെറ്റായാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തതായും പ്രതിപക്ഷ നേതാവ്‌ റയ്‌ല ഒഡിംഗ ആരോപിച്ചു. 2007-ല്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ചു നടന്ന കലാപത്തില്‍ 1,100 പേരാണു കൊല്ലപ്പെട്ടത്‌. അന്ന്‌ ആറുലക്ഷത്തോളം പേര്‍ ഭവനരഹിതരായി.

Ads by Google
Sunday 13 Aug 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW