Friday, July 20, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.16 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/08/136488/azcha.jpg

അശ്വതി: ആരോഗ്യപരമായി വാരം അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍. അനാവശ്യമായ മാനസിക ഉത്‌കണ്‌ഠ. സുഹൃദ്‌ സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.
ഭരണി: ധനപരമായി വാരം നന്നല്ല. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. യാത്രകള്‍ വേണ്ടിവരും. മാനസിക നിരാശ വര്‍ധിക്കും. വാഹന വില്‍പനയിലൂടെ ധനലാഭം. സുഹൃദ്‌ സഹായം ലഭിക്കും.
കാര്‍ത്തിക: തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. വിദേശ തൊഴില്‍ ശ്രമത്തില്‍ അനുകൂല മറുപടികള്‍. യാത്രകള്‍ വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.
രോഹിണി: സുഹൃത്തുക്കള്‍ക്കായി പണച്ചെലവ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. കുടുംബപരമായ പ്രശ്‌നങ്ങള്‍. വിവാഹകാര്യത്തില്‍ തീരുമാനം നീളും. തൊഴില്‍പരമായ ചെറിയ മാറ്റങ്ങള്‍. പ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരും.
മകയിരം: ബന്ധുജനങ്ങള്‍ക്ക്‌ രോഗബാധാ സാധ്യത. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. ഭക്ഷണ സുഖം കുറയും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍നിന്ന്‌ അനുകൂല നടപടികള്‍.
തിരുവാതിര: യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍. ഔഷധ സേവ വേണ്ടിവരും. പ്രതികൂലമായി നിലനിന്നിരുന്ന തടസങ്ങള്‍ മാറും. സാമ്പത്തികമായി ചെറിയ നേട്ടം. പ്രവര്‍ത്തന മാന്ദ്യം വിട്ടുമാറും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹലോചനകളില്‍ തീരുമാനമാകും.
പുണര്‍തം: ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യത. സാമ്പത്തികമായി വാരം അനുകൂലമല്ല. പുതിയ പദ്ധതികള്‍ നീട്ടിവയ്‌ക്കേണ്ടിവരും. ആരോഗ്യവിഷമതകള്‍ നേരിടും. തൊഴില്‍പരമായി അനുകൂല സമയമല്ല.
പൂയം: സുഹൃത്തുക്കള്‍ വഴി ചെറിയ പ്രശ്‌നങ്ങള്‍. തൊഴില്‍രംഗത്ത്‌ അനുകൂല്യ സാഹചര്യങ്ങള്‍ ഒരുങ്ങും. യാത്രകള്‍ വേണ്ടിവരും. പുതിയ ബിസിനസ്‌ വഴി നേട്ടം. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങളില്‍പോലും അല്‍പം വിഷമം നേരിടും. ഉദ്ദിഷ്‌ട കാര്യസാധ്യത്തിന്‌ തുടക്കത്തില്‍ തടസം.
ആയില്യം: ധനപരമായി വാരം അനുകൂലമല്ല. കര്‍മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടാതെ ശ്രദ്ധിക്കുക. കാര്യപുരോഗതി കൈവരിക്കും. രോഗശമനം, പ്രവര്‍ത്തനങ്ങളില്‍ വിജയം എന്നിവയുണ്ടാകും.
മകം: ബന്ധുജന സഹായം ലഭിക്കും. വിദ്യാഭ്യാസകാര്യങ്ങളില്‍ വിജയം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത വിജയത്തിനും തൊഴിലന്വേഷകര്‍ക്ക്‌ പുതിയ തൊഴില്‍ ലഭിക്കുവാനും സാധ്യത. സ്വന്തം ബിസിനസില്‍നിന്ന്‌ ധനലാഭം, തൊഴിലില്‍ അനുകൂലമായ സാഹചര്യം.
പൂരം: പ്രവര്‍ത്തന വിജയം കൈവരിക്കും. പൊതുപ്രവര്‍ത്തനത്തില്‍ വിജയം. സുഹൃദ്‌സഹയം ലഭിക്കും. വാഹനം മാറ്റിവാങ്ങുവാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക്‌ രോഗബാധാ സാധ്യത. കുടുംബപ്രശ്‌നങ്ങളില്‍ ശമനം. തൊഴില്‍ മേഖല ശാന്തമാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
ഉത്രം: പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. സാമ്പത്തികമായ വിഷമതകള്‍ മറികടക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും.
അത്തം: പ്രതിസന്ധികളെ അതിജീവിക്കും. ഔഷധങ്ങളില്‍നിന്ന്‌ അലര്‍ജി പിടിപെടാനിടയുണ്ട്‌. പുതിയ വസ്‌ത്രലാഭം പ്രതീക്ഷിക്കാം. വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി കലഹ സാധ്യത. ചെലവ്‌ അധികരിച്ചുനില്‍ക്കുന്ന വാരമാണ്‌. ഭാഗ്യപരീക്ഷണങ്ങള്‍ക്കു മുതിരരുത്‌.
ചിത്തിര: വിശ്രമം കുറയും. വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കുക. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ധിക്കും. ഇരുചക്രവാഹനം വാങ്ങും. ബിസിനസുകളില്‍നിന്ന്‌ മികച്ച നേട്ടം.
ചോതി: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. അധിക യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായി വാരം അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകള്‍ അലട്ടും.
വിശാഖം: ഭാര്യാഭര്‍തൃബന്ധത്തില്‍ പ്രശ്‌നങ്ങള്‍. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കുടുംബസൗഖ്യ വര്‍ധന, ബിസിനസില്‍ പുരോഗതി.
അനിഴം: മാനസികമായ സംതൃപ്‌തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. രോഗദുരിതത്തില്‍ ശമനം, ശാരീരിക സുഖവര്‍ധന, പ്രവര്‍ത്തനങ്ങളില്‍ നേട്ടം. കര്‍മരംഗത്ത്‌ നേട്ടങ്ങള്‍. ബന്ധുക്കളില്‍നിന്ന്‌ ഉപഹാരങ്ങള്‍ ലഭിക്കും.
തൃക്കേട്ട: മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. അവിചാരിത ധനലാഭം. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. ആരോഗ്യ വിഷമതകളില്‍ ആശ്വാസം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും.
മൂലം: പൂര്‍വിക സ്വത്ത്‌ ലഭിക്കുവാന്‍ യോഗം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. സുഹൃദ്‌ സഹായം ലഭിക്കും. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റുവാന്‍ സാധ്യതയുണ്ട്‌.
പൂരാടം: അധികച്ചെലവുണ്ടാകും. മനസില്‍ അനാവശ്യചിന്തകള്‍. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും. ബന്ധുക്കളെക്കൊണ്ട്‌ ബുദ്ധിമുട്ടുകള്‍. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തിരിച്ചടികള്‍ക്കു സാധ്യതയുണ്ട്‌. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.
ഉത്രാടം: പതിവില്‍ കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. ചെവിയുമയി ബന്ധപ്പെട്ട രോഗാരിഷ്‌ടതകള്‍. വാഹനം മാറ്റിവാങ്ങുവാന്‍ ആലോചിക്കും. പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍. ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. തൊഴില്‍പരമായ അലച്ചില്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.
തിരുവോണം: സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബിസിനസില്‍ ലാഭം ലഭിക്കുവാന്‍ യോഗം. മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ബന്ധുഗുണം വര്‍ധിക്കും. കുടുംബസമേത യാത്രകള്‍. ഭൂമി വില്‍പന വാക്കുറപ്പിക്കും. തൊഴില്‍പരമായ ഉയര്‍ച്ച.
അവിട്ടം: ഭാഗ്യവര്‍ധനയുള്ള വാരമാണ്‌. ധനപരമായ ആനുകൂല്യം. സ്വന്തക്കാര്‍ക്ക്‌ നേട്ടങ്ങള്‍. തൊഴില്‍രംഗത്ത്‌ മികവാര്‍ന്ന വിജയം. വ്യവഹാര വിജയം. ഭൂമിയില്‍നിന്ന്‌ ധനലഭം. പ്രവര്‍ത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം.
ചതയം: സഹോദരഗുണം വര്‍ധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. തൊഴില്‍ മേഖല ശാന്തമാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിവാഹാലോചനകളില്‍ പുരോഗതി കൈവരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രശസ്‌തി വര്‍ധിക്കും. രോഗശമനം, പ്രവര്‍ത്തനങ്ങളില്‍ വിജയം.
പൂരൂരുട്ടാതി: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സന്താനഗുണമനുഭവിക്കും. കുടുംബസൗഖ്യ വര്‍ധന. ബിസിനസില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍ ശമനം. മാനസിക സുഖവര്‍ധന, പ്രവര്‍ത്തനങ്ങളില്‍ നേട്ടം.
ഉത്രട്ടാതി: താത്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. തൊഴില്‍പരമായ യാത്രകള്‍. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബസൗഖ്യം, ബന്ധുജന സമാഗമം. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. മനസിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. പ്രതിസന്ധികളെ അതിജീവിക്കും.
രേവതി: വിശ്രമം കുറഞ്ഞിരിക്കും. കാലാവസ്‌ഥാജന്യരോഗ സാധ്യത. സുഹൃദ്‌ സഹായം ലഭിക്കും. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ അനുകൂല വാരം. മനഃസുഖം കുറയും. ഭാര്യാഭര്‍തൃബന്ധത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 13 Aug 2017 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW