Tuesday, February 20, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.13 AM

ഡോ. സണ്ണി വി. സഖറിയ വോളിബോള്‍ അസോസിയേഷന്‍ സി.ഇ.ഒ.

uploads/news/2017/08/136404/5.jpg

പാലാ: സംസ്‌ഥാന വോളിബോള്‍ അസോസിയേഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി ഡോ. സണ്ണി വി. സഖറിയയെ നിയമിച്ചു.
അരുവിത്തുറ സെന്റ്‌ ജോര്‍ജ്‌ കോളജ്‌ മുന്‍ കായികാധ്യാപകനായ ഇദ്ദേഹം 2005 മുതല്‍ 12 വര്‍ഷം കോട്ടയം ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.
നിലവില്‍ കേരള സ്‌റ്റേറ്റ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലംഗവും കേരള സംസ്‌ഥാന ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ പ്രതിനിധിയുമാണ്‌. ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറിയായി 1992 മുതല്‍ 12 വര്‍ഷം സേവനമനുഷ്‌ഠിച്ച ഡോ. സണ്ണി കോട്ടയം ജില്ലാ ജൂഡോ, കബഡി, കരാട്ടെ അസോസിയേഷനുകളുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
കായികാധ്യാപകനായിരിക്കെ 2005 മുതല്‍ 2009 വരെ തുടര്‍ച്ചയായി നാലു വര്‍ഷം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ കായികരംഗത്തെ ഏറ്റവും മികച്ച കോളജിനുള്ള അവാര്‍ഡ്‌ അരുവിത്തുറ കോളജിനു ലഭിച്ചു. പാലാ ടൗണ്‍ ജേസീസ്‌, പാലാ സ്‌പൈസ്‌വാലി ലയണ്‍സ്‌ ക്ലബ്‌, ഭരണങ്ങാനം വൈസ്‌മെന്‍ ക്ലബ്‌ തുടങ്ങിയവയുടെ പ്രസിഡന്റായും സാമൂഹികരംഗത്തും മികവ്‌ തെളിയിച്ചിട്ടുണ്ട്‌.

Ads by Google
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
TRENDING NOW