Wednesday, August 16, 2017 Last Updated 14 Min 23 Sec ago English Edition
Todays E paper
Sunday 13 Aug 2017 12.13 AM

ഐ ലീഗിലേക്ക്‌ ഒരു മലപ്പുറംകാരന്‍ കൂടി

uploads/news/2017/08/136403/4.jpg

മലപ്പുറം: ഫുട്‌ബോളിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍നിന്നു പുതിയൊരു താരംകൂടി ഐ ലീഗിലേക്ക്‌.
മലപ്പുറം കാവുങ്ങല്‍ സ്വദേശി മഷ്‌ഹൂര്‍ ശരീഫ്‌ ആണു ഐ ലീഗില്‍ ചെെന്നെ സിറ്റി എഫ്‌.സിക്കായി കളിക്കുക. ചെെന്നെ ലീഗില്‍ ഹിന്ദുസ്‌ഥാന്‍ ഈഗിള്‍സിന്‌ വേണ്ടി കളിച്ചപ്പോഴത്തെ മികച്ച പ്രകടനമാണ്‌ മധ്യനിര താരമായ ശരീഫിനെ ഐ ലീഗീലെത്തിച്ചത്‌.
ഈ മാസം അവസാനം ടീമില്‍ ചേരും. പനമ്പള്ളിനഗര്‍ ഗവണ്‍മെന്റ്‌ സ്‌കൂളിലായിരുന്നു െഹെസ്‌കൂള്‍ പഠനം. ഹയര്‍സെക്കന്‍ഡറി പഠനം മലപ്പുറം എം.എസ്‌.പിയിലായിരുന്നു. ഇവിടെ നിന്നാണു ഫുട്‌ബോളിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത്‌. കണ്ണൂര്‍ സി.എം. കോളജിലെ ബിരുദപഠനകാലമാണ്‌ പ്രഫഷണല്‍ ഫുട്‌ബോളര്‍ എന്ന നിലയിലേക്ക്‌ മഷ്‌ഹൂര്‍ വളര്‍ന്നത്‌.
ആ കാലഘട്ടത്തില്‍ രണ്ടുവട്ടം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കായി കളിച്ചു. 2015 ല്‍ എംജി യൂണിവേഴ്‌സിറ്റിക്കായി അഖിലേന്ത്യ ടൂര്‍ണമെന്റില്‍ കളിക്കാനായി. ചെെന്നെ ആരോ, എയര്‍ ഇന്ത്യ മുംെബെ, കൊല്‍ക്കത്ത പ്രയാഗ്‌ യുെണെറ്റഡ്‌ എന്നീ ക്ലബുകളില്‍ കളിച്ചു. ബുധനാഴ്‌ചയാണു െചെന്നെ സിറ്റി എഫ്‌.സിയുമായി കരാര്‍ ഒപ്പിട്ടത്‌.
കാവുങ്ങല്‍ തംങ്ങളകത്ത്‌ ശരീഫ്‌ - ഫാത്തിമ ദമ്പതികളുടെ മകനാണ്‌. ഷാഹിയ, ഫാത്തിമ സഹോദരിമാരാണ്‌. മഷ്‌ഹൂറിലെ ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുകയും തുടക്കകാലത്തു പരീശീലനത്തിലേക്കു പ്രേരിപ്പിക്കുകയും ചെയ്‌തത്‌ മുന്‍ കെ.എസ്‌.ഇ.ബി. താരവും പ്രമുഖ ഫുട്‌ബോള്‍ പരിശീലകനുമായ ഷാജറുദ്ദീനാണ്‌. ബിരുദപഠനം മുതലുള്ള പ്രഫഷണല്‍ പരിശീലനം നല്‍കിയതു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കെ.പി. ധനേഷാണെന്നും മഷ്‌ഹൂര്‍ മംഗളത്തോടു പറഞ്ഞു.

Ads by Google
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW