Thursday, August 17, 2017 Last Updated 2 Min 41 Sec ago English Edition
Todays E paper
Sunday 13 Aug 2017 12.13 AM

താരമായി റീസും ഷിഫേഴ്‌സും

uploads/news/2017/08/136402/3.jpg

ലണ്ടന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 'പറക്കും ഡച്ച്‌ വനിത' ഡാഫ്‌ന ഷിഫേഴ്‌സ് 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നിലനിര്‍ത്തി. 25 വയസുകാരിയായ ഷിഫേഴ്‌സ് 100 മീറ്ററില്‍ വെങ്കലം നേടിയിരുന്നു.
ഇന്നലെ 22.05 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ ഷിഫേഴ്‌സ് ഇതിഹാസ താരത്തിന്റെ പദവിയിലെത്തി. അലീസണ്‍ ഫെലിക്‌സ്, മര്‍ലിന്‍ ഓട്ടി എന്നിവര്‍ക്കു ശേഷം കിരീടം നിലനിര്‍ത്തുന്ന താരമാണ്‌ ഷിഫേഴ്‌സ്. ഐവറി കോസ്‌റ്റിന്റെ മരിയ ജോസീ താ ലു 22.08 സെക്കന്‍ഡില്‍ വെള്ളി. ദേശീയ റെക്കോഡ്‌ തിരുത്തിയാണ്‌ മരിയ വെള്ളി നേടിയത്‌. ബഹാമസിന്റെ ഷോണ്‍ മില്ലര്‍ ഉബിയോ 22.15 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലം നേടി. റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയ താരമാണ്‌ ഷിഫേഴ്‌സ്. ആദ്യ 100 മീറ്ററില്‍ ബ്രിട്ടന്റെ ദനി ആഷര്‍ സ്‌മിത്തും മരിയയുമായിരുന്നു മുന്നില്‍. അവസാന 50 മീറ്ററിലാണ്‌ ഷിഫേഴ്‌സിന്റെ യഥാര്‍ഥ മുന്നേറ്റം കണ്ടത്‌.
യു.എസിന്റെ വനിതാ താരം ബ്രിട്ട്‌നി റീസ്‌ ലോങ്‌ ജമ്പില്‍ നാലാം സ്വര്‍ണം നേടി. 7.02 മീറ്ററിന്റെ മികച്ച ദൂരവുമായാണ്‌ റീസ്‌ സ്വര്‍ണം നേടിയത്‌.
അത്‌ലറ്റിക്‌സ് ഫെഡറേഷനു കീഴില്‍ സ്വതന്ത്രയായി മത്സരിച്ച റഷ്യക്കാരി ഡാരിയ ക്ലിഷിന ആറു സെന്റീ മീറ്ററിന്റെ വ്യത്യാസത്തില്‍ വെള്ളി നേടി. യു.എസിന്റെ തന്നെ ടിയാന ബാര്‍റ്റോലെറ്റ 6.97 മീറ്റര്‍ ചാടി വെങ്കലം നേടി. സെര്‍ബിയയുടെ ഇവാന സ്‌പാനോവിക്‌ നാലാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
2013 നു ശേഷം ആദ്യമായാണ്‌ ഇവാന മെഡല്‍ നേടാതെ മടങ്ങിയത്‌. 30 വയസുകാരിയായ റീസ്‌ മൂന്നാമത്തെ അവസരത്തിലാണ്‌ 7.02 മീറ്റര്‍ ചാടിയത്‌. രണ്ടാഴ്‌ച മുമ്പാണ്‌ റീസിന്റെ മുത്തശ്‌ചന്‍ മരിച്ചത്‌. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ ലോങ്‌ ജമ്പ്‌ മത്സരമാണ്‌ ഇന്നലെ നടന്നതെന്നാണു കളിയെഴുത്തുകാരുടെ വിലയിരുത്തല്‍. 2009, 2011, 2013 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ റീസിനായിരുന്നു സ്വര്‍ണം. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും റീസിനായിരുന്നു സ്വര്‍ണം.

Ads by Google
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
TRENDING NOW