Tuesday, October 17, 2017 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.13 AM

റിലേ ടീമുകള്‍ നിരാശപ്പെടുത്തി

uploads/news/2017/08/136401/2.jpg

ലണ്ടന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 4-400 മീറ്റര്‍ റിലേ ടീമുകള്‍ നിരാശപ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ വനിതകള്‍ ലൈന്‍ മാറിയോടി അയോഗ്യരായപ്പോള്‍ പുരുഷന്‍മാര്‍ പത്താംസ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌.
മലയാളി താരങ്ങളായ ജിസ്‌ന മാത്യു, അനില്‍ഡ തോമസ്‌ എന്നിവരും എം.ആര്‍. പൂവമ്മ, നിര്‍മല ഷെരോണ്‍ എന്നിവരുമാണ്‌ ഇന്ത്യക്കു വേണ്ടി മത്സരിച്ചത്‌. ഒന്നാം ഹീറ്റ്‌സില്‍ മൂന്നു മിനിട്ട്‌ 28.62 സെക്കന്‍ഡില്‍ ഏഴാം സ്‌ഥാനത്താണ്‌ അവര്‍ ഫിനിഷ്‌ ചെയ്‌തത്‌. ലൈന്‍ മാറിയോടിയതിന്‌ ടീമിനെ അയോഗ്യരാക്കുകയാണെന്നു വൈകാതെ പ്രഖ്യാപനമുണ്ടായി.
ഒന്നാംലാപ്പിലോടിയ ജിസ്‌നയാണു ലെയ്‌ന്‍ മാറിയോടിയത്‌. 250 മീറ്റര്‍ ഓടിയ ശേഷമാണ്‌ ജിസ്‌നയ്‌ക്കു ലെയ്‌ന്‍ മാറിയത്‌. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ടീമിന്റെ മൂന്ന്‌ മിനിട്ട്‌ 31.34 സെക്കന്‍ഡിനെക്കാള്‍ മികച്ച സമയം കുറിക്കാന്‍ വനിതാ ടീമിനായിരുന്നു. അയോഗ്യരാക്കിയില്ലായിരുന്നെങ്കിലും ഇന്ത്യ ഫൈനലില്‍ കടക്കില്ലായിരുന്നു. ഓവറോളില്‍ 12-ാംസ്‌ഥാനക്കാരായാണ്‌ ഇന്ത്യ ഫിനിഷ്‌ ചെയ്‌തത്‌. ഹീറ്റ്‌സുകളിലെ ആദ്യമെത്തുന്ന മൂന്നു ടീമുകളും മികച്ച വേഗക്കാരായ രണ്ട്‌ ടീമുകളുമാണു ഫൈനലില്‍ കടക്കുക. ലോക ചാമ്പ്യന്‍ഷിപ്പിന്‌ വരുന്നതു വരെ ഒരുമിച്ചു പരിശീലിക്കാത്തതിന്റെ കുറവാണു പ്രകടനം മങ്ങിയതിനു കാരണമെന്ന്‌ എം.ആര്‍. പൂവമ്മ പറഞ്ഞു.
സീസണിലെ മികച്ച സമയം കുറിക്കാനായതില്‍ ആശ്വാസമുണ്ടെന്നും ജിസ്‌നയ്‌ക്കു ലെയ്‌ന്‍ മാറിയതു ദൗര്‍ഭാഗ്യം മാത്രമാണെന്നും പൂവമ്മ പറഞ്ഞു. മലയാളിയായ കുഞ്ഞു മുഹമ്മദ്‌ം അമോജ്‌ ജേക്കബ്‌, മുഹമ്മദ്‌ അനസ്‌, ആരോക്യ രാജീവ്‌ എന്നിവരുടെ ടീമാണ്‌ ഇന്ത്യക്കു വേണ്ടിയിറങ്ങിയത്‌. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ മൂന്ന്‌ മിനിട്ട്‌ 02.92 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തു സ്വര്‍ണം നേടിയ ടീം ഇന്നലെ മൂന്ന്‌ മിനിട്ട്‌ 2.80 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ഒന്നാം ഹീറ്റ്‌സില്‍ അഞ്ചാംസ്‌ഥാനക്കാരായാണ്‌ അവര്‍ മത്സരം അവസാനിപ്പിച്ചത്‌. അവസാന സ്‌ഥാനം നേടിയ ക്യൂബ ഇന്ത്യയെക്കാള്‍ ഒരു സെക്കന്‍ഡ്‌ മാത്രം മുന്നിലായിരുന്നു (മൂന്ന്‌ മിനിട്ട്‌ 01.88 സെക്കന്‍ഡ്‌).

Ads by Google
Advertisement
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
TRENDING NOW