Sunday, October 22, 2017 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.13 AM

സില്‍വര്‍ ഹില്‍സിന്‌ ജയം

കോഴിക്കോട്‌: പതിനൊന്നാമത്‌ സില്‍വര്‍ ഹില്‍സ്‌ ട്രോഫി അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കോഴിക്കോട്‌ സില്‍വര്‍ ഹില്‍ എച്ച്‌.എസ്‌.എസിനു ജയം.
ആതിഥേയര്‍ കൂടിയായ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സില്‍വര്‍ ഹില്‍ കോഴിക്കോട്‌ ജി.വി.എച്ച്‌.എസ്‌.എസിനെയാണു തോല്‍പ്പിച്ചത്‌. സ്‌കോര്‍: 67-29. മറ്റു മത്സരങ്ങളില്‍ ചങ്ങനാശേരി സേക്രട്ട്‌ ഹാര്‍ട്ട്‌ എച്ച്‌.എസ്‌.എസ്‌. 52-38 ന്‌ സില്‍വര്‍ ഹില്‍ എച്ച്‌.എസ്‌.എസ്‌. ബ്രീമിനെയും ആലപ്പുഴ ജ്യോതിനികേതന്‍ 42-28 ന്‌ കളമശേരി രാജഗിരിയെയും തോല്‍പ്പിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട്‌ സെന്റ്‌ മൈക്കിള്‍സ്‌ ജി.എച്ച്‌.എസ്‌. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനെ തോല്‍പ്പിച്ചു. സ്‌കോര്‍: 54-47. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 പേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എട്ടു പേരുമാണു മത്സരിക്കുന്നത്‌.

Ads by Google
Advertisement
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW