Thursday, December 14, 2017 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.13 AM

ആഴ്‌സണല്‍ ജയിച്ചു; ചെല്‍സി തോറ്റു

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെല്‍സിക്കും മുന്‍ ചാമ്പ്യന്‍ ലെസ്‌റ്റര്‍ സിറ്റിക്കും തോല്‍വി.
നിലവിലെ ചാമ്പ്യന്‍ ചെല്‍സി സ്വന്തം തട്ടകമായ സ്‌റ്റാംഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ 3-2 നു ബേണ്‍ലിയോടു തോറ്റു. നായകന്‍ കാരി കാഹില്‍, സെസ്‌ക് ഫാബ്രിഗാസ്‌ എന്നിവര്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതോടെ ഒന്‍പതു പേരുമായാണ്‌ ചെല്‍സി കളിച്ചത്‌. 19 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ചെല്‍സി പ്രീമിയര്‍ ലീഗ്‌ സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്‌.
ആല്‍വാരോ മൊറാട്ടയും ഡേവിഡ്‌ ലൂയിസുമാണ്‌ ചെല്‍സിക്കു വേണ്ടി ഗോളടിച്ചത്‌. സാം വോക്‌സ്, നേടിയ ഇരട്ട ഗോളും വാര്‍ഡിന്റെ ഒരു ഗോളുമാണ്‌ ബേണ്‍ലിക്ക്‌ സ്വപ്‌നതുല്യമായ തുടക്കം സമ്മാനിച്ചത്‌. സ്‌റ്റോക്ക്‌ സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ എവര്‍ടണ്‍ ഒരു ഗോളിനു ജയിച്ചു. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡില്‍നിന്നു കൂടുമാറിയ സ്‌ട്രൈക്കര്‍ വെയ്‌ന്‍ റൂണിയാണ്‌ ഗോളടിച്ചത്‌. ഒന്നാം പകുതിയുടെ അധിക സമയത്തായിരുന്നു റൂണിയുടെ ഗോള്‍.
കരുത്തരായ ആഴ്‌സണലിനെതിരേ 4-3 നു പൊരുതിയാണ്‌ ലെസ്‌റ്റര്‍ തോറ്റത്‌. ആഴ്‌സണലിന്റെ സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച്‌ സ്‌ട്രൈക്കര്‍ ഒളിവര്‍ ഗീറോഡ്‌ 85-ാം മിനിട്ടില്‍ നേടിയ ഗോളാണു വഴിത്തിരിവായത്‌.
ആഴ്‌സണല്‍ മോഹവിലയ്‌ക്കു സ്വന്തമാക്കിയ അലക്‌സാണ്ടര്‍ ലാക്‌സറ്റ്‌ കളി തുടങ്ങിയ രണ്ടാം മിനിട്ടില്‍ ഗോളടിച്ചു. പ്രീമിയര്‍ ലീഗില്‍ ലാക്‌സറ്റിന്റെ കന്നി മത്സരമായിരുന്നു അത്‌. മൂന്നു മിനിട്ടുകള്‍ക്കു ശേഷം ലെസ്‌റ്റര്‍ സമനില പിടിച്ചു.
ജാപ്പനീസ്‌ താരം ഷിന്‍ജി ഓകസാകിയാണു സമനില ഗോളടിച്ചത്‌. 29-ാം മിനിട്ടില്‍ ജാമി വാര്‍ഡിയിലൂടെ ലെസ്‌റ്റര്‍ മുന്നിലെത്തി.
ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ്‌ ഡാനി വെല്‍ബെക്ക്‌ ആഴ്‌സണലിനെ ഒപ്പമാക്കി. 55-ാം മിനിട്ടില്‍ ജാമി വാര്‍ഡിയുടെ രണ്ടാം ഗോള്‍ ലെസ്‌റ്ററിനെ മുന്നിലെത്തിച്ചു. ലെസ്‌റ്റര്‍ ജയം ഉറപ്പിച്ചിരിക്കേയാണ്‌ ആഴ്‌സണല്‍ തിരിച്ചടിച്ചത്‌. 83-ാം മിനിട്ടില്‍ ആരണ്‍ റാംസെയും 85-ാം മിനിട്ടില്‍ ഗീറോഡും ലെസ്‌റ്ററിന്റെ വലയനക്കി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ വാറ്റ്‌ഫോഡിനോട്‌ 3-3 നു സമനില വഴങ്ങി.
വാറ്റ്‌ഫോഡിന്റെ തട്ടകമായ വികാറേജ്‌ റോഡ്‌ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇഞ്ചുറി ടൈമില്‍ മിഗ്വേല്‍ ബ്രിറ്റോസ്‌ നേടിയ ഗോളാണ്‌ വാറ്റ്‌ഫോഡിനു സമനില നേടിക്കൊടുത്തത്‌. ലിവര്‍പൂളിനു വേണ്ടി ഷോണ്‍ മാനെ, റോബര്‍ട്ട്‌ ഫിര്‍മിനോ, മുഹമ്മദ്‌ സലേ എന്നിവര്‍ ഗോളടിച്ചു.

Ads by Google
Sunday 13 Aug 2017 12.13 AM
YOU MAY BE INTERESTED
TRENDING NOW