Saturday, July 21, 2018 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 08.14 PM

ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്

 Yogi Adithyanath , child death

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓക്‌സിജന്‍ വിതരണത്തിലെ വീഴ്ച സംബന്ധിച്ച് ഓക്‌സിജന്‍ വിതരണ ഏജന്‍സികളുടെ പങ്ക് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഓക്‌സിജന്റെ അഭാവം ആശുപത്രികള്‍ തന്നെ അറിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയിലെ ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടുവെന്ന വാര്‍ത്ത മുഖ്യമന്ത്രിയും സര്‍ക്കാര്‍ വൃത്തങ്ങളും നിരസിച്ചു. സ്വകാര്യ ഏജന്‍സി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വാദിക്കുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ ദുരന്തം നടന്ന ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. യുപി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടനാണ് നടപടി പ്രഖ്യാപിച്ചത്.

യോഗി ആദിത്യനാഥ് അഞ്ച് തവണ ലോക്‌സഭാ എംപിയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രിയാണ് കുട്ടികള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ്. ഇവിടെയാണ് ഓക്‌സിജന്‍ കിട്ടാതെ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചത്. ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് ദുരന്ത കാരണം. ഓക്‌സിജന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 70 ലക്ഷം രൂപ കുടിശിഖ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കമ്പനി വിതരണം നിര്‍ത്തിയത്.

Ads by Google
Saturday 12 Aug 2017 08.14 PM
Ads by Google
Loading...
LATEST NEWS
TRENDING NOW