Thursday, December 14, 2017 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 06.57 PM

പുതിയ രൂപത്തിലും ഭാവത്തിലും നുഴഞ്ഞുകയറി ഫെയ്‌സ്ബുക്ക്

facebook,

ഫെയ്‌സ്ബുക്കിന് വിലക്കേര്‍പ്പെടുത്തിയ ചൈനയില്‍ പുതിയ രൂപത്തിലും ഭാവത്തിലും നുഴഞ്ഞുകയറി. കളര്‍ഫുള്‍ ബലൂണ്‍സ് എന്ന പേരില്‍ ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായിട്ടാണ് ഫെയ്‌സ്ബുക്ക് ചൈനയില്‍ അവരിപ്പിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഫെയ്‌സ്ബുക്ക് ഇതിനോട് പ്രതികരിച്ചിട്ടില്ല.

2009ല്‍ ഭരണകൂടത്തിനെതിരെ ഷിന്‍ജിയാങ് ആക്റ്റിവിസ്റ്റുകള്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രക്ഷോഭകാരികള്‍ ആശയവിനിമയത്തിനായി ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തി എന്ന് കാണിച്ചാണ് ഫെയ്‌സ്ബുക്ക് നിരോധിച്ചത്.

7കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് ചൈനയില്‍ ഉള്ളത്. അതുകൊണ്ടുതനെ അങ്ങോട്ടേക്ക് ഒരു നോട്ടം ഫെയ്‌സ്ബുക്കിന് ഉണ്ടായിരുന്നു. എന്നാല്‍ നിരോധനം നിലനില്‍ക്കുന്നതിനാല്‍ അങ്ങോട്ട് പ്രവേശിക്കാന്‍ ഫെയ്‌സ്ബുക്കിനാവില്ല. ചൈനീസ് അധികാരികളെ അനുനയിപ്പിക്കാനുള്ള പലവിധത്തിലുമുള്ള ശ്രമങ്ങളും ഫെയ്‌സ്ബുക്ക് നടത്തുന്നുണ്ട്.

Ads by Google
TRENDING NOW