Thursday, December 14, 2017 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 04.54 PM

ജര്‍മനിയില്‍ ട്രക്കുകള്‍ക്ക് ഇലക്ട്രിക് ട്രാക്കുകള്‍ തുടങ്ങുന്നു

uploads/news/2017/08/136371/eup120817c.jpg

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹൈവേകളില്‍ ട്രക്ക് ട്രാഫിക് മൂലം ഉണ്ടാകുന്ന കഠിന മലിനീകരണം കുറയ്ക്കാനും, തടയാനുമായി ജര്‍മന്‍ ഹൈവേകളില്‍ ഇലക്ട്രിക് ട്രാക്കുകള്‍ ഉണ്ടാക്കുന്നു. അതുപോലെ ട്രക്കുകള്‍ ഈ ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് ട്രക്ക് ഓവര്‍ ടേക്കിംങ്ങും, ഹൈവേയിലെ ട്രാഫിക്കും കുറയ്ക്കാന്‍ സാധിക്കും.

ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മന്‍ ഗതാഗത വകുപ്പ് ആവശ്യത്തിന് പണം നല്‍കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്‌സാന്‍ഡര്‍ ഡോബ്രിന്റ് പറഞ്ഞു.

ഈ ഇലക്ട്രിക് ട്രാക്ക് സിസ്റ്റം പരിശോധിക്കാനും, ടെസ്റ്റ് ചെയ്യാനുമായി ഫ്രാങ്ക്ഫര്‍ട്ട് മുതല്‍ ഡാംസ്റ്റാട്ട് വരെ ഇലക്ട്രിക്ക് ട്രാക്ക് ഈ വര്‍ഷാവസാനത്തോടെ പണി തീര്‍ത്ത് ട്രക്കുകള്‍ ഓടിച്ച് തുടങ്ങും. യൂറോപ്യന്‍ യൂണിയന്‍ ഈ സിസ്റ്റത്തെക്കുറിച്ച് പല പ്രാവശ്യം അംഗ രാജ്യങ്ങിലും ഇത് തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും സാമ്പത്തികമായി ഇത് തുുടങ്ങാനോ നടപ്പാക്കാനോ ആര്‍ക്കും കഴിഞ്ഞില്ല.

ജോര്‍ജ് ജോണ്‍

Ads by Google
Saturday 12 Aug 2017 04.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW