Wednesday, October 18, 2017 Last Updated 55 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 04.06 PM

സംസ്‌കാരത്തിന്റെ നടുമുറ്റത്ത്

ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വേദ കാഴ്ചബംഗ്‌ളാവാണ് തൈക്കാട്ടുശേരി വൈദ്യരത്‌നം ആയുര്‍വേദ മ്യൂസിയം. സംസ്‌കാരം തളം കെട്ടിയ ഈ മ്യൂസിയത്തിലെ കാഴ്ചകളിലേക്ക്.....
uploads/news/2017/08/136360/vidhrathanam120817.jpg

പാരമ്പര്യത്തനിമ വിളിച്ചോതുന്ന നാലുകെട്ട്, പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും നിലനിര്‍ത്തുന്ന കേരളീയ വാസ്തുശൈലിയുള്ള പഴയ രീതിയിലുള്ള കെട്ടിടങ്ങള്‍. അപൂര്‍വ്വ സസ്യങ്ങള്‍ നിറഞ്ഞ ഔഷധത്തോട്ടം.

നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഒല്ലൂരിന് സമീപം തൈക്കാട്ടുശ്ശേരിയിലെ വൈദ്യരത്നം ആയുര്‍വേദ മ്യൂസിയത്തിലെത്തുന്നവര്‍ക്ക് കണ്ണിനും മനസ്സിനും ഇമ്പം പകരുന്ന കാഴ്ചകളാണിത്.

ആയുര്‍വേദത്തിന്റെ തനിമയും പാരമ്പര്യവും വരും തലമുറയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്ഥാപിക്കപ്പെട്ട മ്യൂസിയം ഇന്ന് കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. ആയുര്‍വേദത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ മ്യൂസിയം ..

ആയുര്‍വേദ മ്യൂസിയം


കേരളീയ വാസ്തുശൈലിയില്‍ നിര്‍മ്മിച്ച മ്യൂസിയത്തിനുള്ളിലേക്ക് കയറുമ്പോള്‍ പശ്ചാത്തലത്തില്‍ മന്ത്രജപങ്ങള്‍ കേള്‍ക്കാം. അന്തരീക്ഷത്തില്‍ ചന്ദനത്തിന്റെയും മരുന്നുകളുടെയും നേര്‍ത്ത സുഗന്ധം. കയറുമ്പോള്‍ ആദ്യം കണ്ണുകളെ ആകര്‍ഷിക്കുന്നത് മരുന്ന് പെട്ടിയാണ്.

പണ്ടുകാലത്ത് ആയുര്‍വേദശാലകളില്‍ മാത്രമല്ല വീടുകളിലെയും പ്രധാന ഉപകരണങ്ങളിലൊന്നാണ് ഈ മരുന്നുപെട്ടി. ഉള്ളിലേക്കെത്തുമ്പോള്‍ ആയുര്‍വേദത്തിന്റെ ഉത്പത്തി, ഐതിഹ്യങ്ങള്‍, ചരിത്രം എന്നിവയെക്കുറിച്ചുള്ള നിശ്ചല ദൃശ്യങ്ങള്‍ കാണാം.

മിത്തോളജി, പ്രീ ഹിസ്‌റ്റോറിക്, വേദിക് കാലഘട്ടം എന്ന ആദ്യ വിഭാഗം ഭാരതീയ മിത്തുകളില്‍ നിന്ന് തുടങ്ങുന്നു. ബ്രഹ്മാവില്‍ നിന്നാണ് ആയുര്‍വേദത്തിന്റെ ഉത്ഭവം, ആയുര്‍വേദത്തിന്റെ ചരിത്രവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സംഹിത കാലഘട്ടം എന്ന വിഭാഗത്തില്‍ ചരകനും സുശ്രുതനും വാഗ്ഭടനും ഉള്‍പ്പടെയുള്ള ഋഷിവര്യന്മാരേയും അവരുടെ ഗ്രന്ഥങ്ങളെക്കുറിച്ചുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

uploads/news/2017/08/136360/vidhrathanam120817a.jpg

ഗുരുകുല സമ്പ്രദായത്തിലൂടെ പകര്‍ന്നു നല്കിയ അറിവുകളെ ഗ്രന്ഥരൂപത്തിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങളാണ് സംഗ്രഹ കാലഘട്ട വിഭാഗത്തില്‍. ആയുര്‍വേദത്തില്‍ രസശാലകളുടെ പ്രാധാന്യം മനോഹരമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

അഷ്ടാംഗ ആയുര്‍വേദ വിഭാഗത്തില്‍ ആയുര്‍വേദത്തിലെ എട്ട് അംഗങ്ങളായ ചികിത്സാരീതികള്‍ നിശ്ചല ദൃശ്യങ്ങള്‍ കൊണ്ട് വിശദമാക്കുന്നു. കേരളത്തിലെ ആയുര്‍വേദ ചരിത്രമാണ് അവസാന ഭാഗത്ത്.

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നും കേരളത്തെ 18 ഗ്രാമങ്ങളാക്കി എന്നുമാണ് ഐതിഹ്യം. ആ 18 ഗ്രാമങ്ങളിലും ഓരോ വൈദ്യന്മാരേയും നിയമിച്ചു. ഈ വൈദ്യന്മാരാണ് അഷ്ടാംഗവൈദ്യന്മാര്‍ എന്നറിയപ്പെടുന്നത്.

കേരളോത്പത്തിയില്‍ തുടങ്ങുന്നതാണ് തൈക്കാട്ടുശ്ശേരിയുടെ വൈദ്യ പാരമ്പര്യം. 18ാം നൂറ്റാണ്ടു മുതല്‍ ലഭ്യമായ തൈക്കാട്ടുശ്ശേരി കുടുംബത്തിന്റെ ചരിത്രമാണ് മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖലക്ഷണം നോക്കി മരണം പ്രവചിക്കാന്‍ കഴിവുള്ള പരമേശ്വരന്‍ മൂസതില്‍ തുടങ്ങുന്നു ആ കഥ. പരമേശ്വരന്‍ മൂസതിനെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശമുണ്ട്.

പരദേവതയായ തൈക്കാട്ടുശ്ശേരി ഭഗവതിയുടെ സാന്നിധ്യവും മ്യൂസിയത്തിലുണ്ട്. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് തൈക്കാട്ടുശ്ശേരി ക്ഷേത്രം.

ധന്വന്തരീ സങ്കല്‍പ്പത്തിലുള്ള ദുര്‍ഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. കൈയ്യില്‍ അമൃത കലശവും കുടവും അട്ടയുമായി വാണരുളുന്ന ദേവിക്ക് ഉദരരോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ടേത്ര.

Advertisement
TRENDING NOW