Sunday, October 22, 2017 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 11.27 AM

ബോഡിബില്‍ഡിങിനിടെ അഭ്യാസം നടത്തിയ ചാമ്പ്യന്‍ കഴുത്തൊടിഞ്ഞ് മരിച്ചു

uploads/news/2017/08/136312/bodi-builder.jpg

ബോഡിബില്‍ഡിങിനിടെ അഭ്യാസം നടത്തിയ ചാമ്പ്യന്‍ കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 23-കാരനായ സിഫിസോ ലുംഗെലോ തബാറ്റെയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ചയായിരുന്നു സംഭവം. ജിംനേഷ്യത്തിലേക്ക് വളരെ ആവേശത്തോടെ കടന്നുവരുന്ന സിഫിസോയെ കാണികള്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. ആവേശം മൂത്ത സിഫിസോ പിന്നോട്ട് മലക്കം മറിയുകയായിരുന്നു.

എന്നാല്‍, മലക്കം മറിയാനുള്ള ശ്രമത്തിനിടെ തലകുത്തിവീണു. തുടര്‍ന്ന് കഴുത്തൊടിയുകയായിരുന്നു. തലകുത്തിവീണ സിഫിയോയുടെ അടുത്തേക്ക് സംഘാടകരും മറ്റും ഓടിയെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. കഴുത്തൊടിഞ്ഞാണ് സിഫിസോ തല്‍ക്ഷണം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ത്തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

പിന്നോട്ടുള്ള മലക്കംമറിയല്‍ സിഫിസോ എപ്പോഴും ചെയ്യാറുള്ളതാണെന്ന് ബോഡി ബില്‍ഡിങ് സൗത്ത് ആഫ്രിക്കയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. അത് കാണികളെയും ആവേശം കൊള്ളിക്കാറുണ്ട്. സാധാരണ നഗ്‌നപാദനായാണ് ഇത്തരം പ്രകടനങ്ങള്‍ ചെയ്യുന്നത്.

ഇത്തവണ സോക്സ് അണിഞ്ഞിരുന്നു. ചാട്ടത്തിനിടെ കാല്‍വഴുതിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് വെയ്ന്‍ പ്രൈസ് പറയുന്നു. ക്വാസുലു നാറ്റലിലെ ഉംലാസിയില്‍ നിന്നുള്ള സിഫിസോ 75 കിലോ വിഭാഗത്തിലെ മുന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍കൂടിയാണ്.

Ads by Google
Advertisement
Saturday 12 Aug 2017 11.27 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW