Sunday, September 23, 2018 Last Updated 40 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 12.58 AM

പി.എസ്‌്.സി. വാര്‍ത്തകള്‍

പ്രായോഗിക പരീക്ഷ

കാറ്റഗറി നമ്പര്‍ 225/2009 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കോബ്ലര്‍ തസ്‌തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വിപുലീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും പ്രമാണപരിശോധനയ്‌ക്ക്‌ ഹാജരാകുകയും ചെയ്‌ത ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ 17,18,19,21,22,23,24 തീയതികളില്‍ പി.എസ്‌.സി.യുടെ തിരുവനന്തപുരം ആസ്‌ഥാന ഓഫീസില്‍ വച്ച്‌ നടത്തുന്നു.
വ്യക്‌തിഗത അറിയിപ്പ്‌ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്‌.സിയുടെ ഗവണ്‍മെന്റ്‌ റിക്രൂട്ട്‌മെന്റ്‌ വിഭാഗവുമായി ബന്ധപ്പെടുക. (ഫോണ്‍; 0471-2546448)

അഭിമുഖം

കാറ്റഗറി നമ്പര്‍ 34/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ - ഇംഗ്ലീഷ്‌ (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക തെരഞ്ഞെടുപ്പ്‌) തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 100003 മുതല്‍ 100028 വരെയും 100121 മുതല്‍ 100162 വരെയും രജിസ്‌റ്റര്‍ നമ്പരിലുള്ള 60 ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം 23,24,25 തീയതികളില്‍ എറണാകുളം പി.എസ്‌.സി. മേഖലാ ഓഫീസില്‍ വച്ച്‌ നടക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഒ.ടി.ആര്‍. പ്ര?ഫൈല്‍ സന്ദര്‍ശിക്കുക. 21-നകം അറിയിപ്പ്‌ ലഭിക്കാത്തവര്‍ ആസ്‌ഥാന ഓഫിസിലെ എസ്‌. ആര്‍. 2 വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്‌.

വെരിഫക്കേഷന്‍

കാറ്റഗറി നമ്പര്‍ 624/2014 പ്രകാരം ഫിഷറീസ്‌ വകുപ്പില്‍ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ ഓഫ്‌ ഫിഷറീസ്‌ (സോണല്‍) തസ്‌തികയ്‌ക്ക്‌ അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 16,17 തീയതികളില്‍ പി.എസ്‌.സി. തിരുവനന്തപുരം ആസ്‌ഥാന ആഫീസില്‍ വച്ച്‌ നടത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌/ഒ.ടി.ആര്‍. പ്ര?ഫൈല്‍ സന്ദര്‍ശിക്കുക. അറിയിപ്പ്‌ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ആസ്‌ഥാന ഓഫിസിലെ ജി.ആര്‍. വിഭാഗവുമായി ബന്ധപ്പെടുക (ഫോണ്‍ - 04712546281)

Ads by Google
Saturday 12 Aug 2017 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW