Sunday, October 22, 2017 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 06.30 PM

വാഹന പ്രേമികള്‍ക്കായി സുസൂക്കി കാഴ്ചവെയ്ക്കുന്നു ഇഗ്നിസ് എസ്-അര്‍ബന്‍

suzuki ignis s-urban,

ചുരുങ്ങിയ കാലയളവിനുള്ളില്‍ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കിയ കാറാണ് സുസൂക്കിയുടെ ഇഗ്നിസ്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇഗ്നിസിനെ സുസൂക്കി ഇന്ത്യന്‍ വിപണികളില്‍ എത്തിക്കുന്നത്. 2017 ഗയ്ക്കിന്തോ ഇന്‍ഡോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിലേക്കാണ് വാഹനപ്രേമികളുടെ ഇപ്പോഴത്തെ ശ്രദ്ധ.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കിന്റെ ഓഫ്റോഡര്‍ പതിപ്പാണ് ഇഗ്‌നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്. പ്ലാസ്റ്റിക് ക്ലാഡിംഗ് പോലുള്ള എക്സ്ട്രാ കോസ്മറ്റിക്കുകളുടെ പിന്‍ബലത്തില്‍ ഹാച്ച്ബാക്കിന് പരുക്കന്‍ ലുക്ക് നല്‍കാന്‍ സുസൂക്കി ശ്രമിച്ചിട്ടുണ്ട്.

suzuki ignis s-urban,

പുതിയ ഓക്‌സിലറി ലൈറ്റുകള്‍ക്ക് ഒപ്പമുള്ള കസ്റ്റം ഓഫ്-റോഡ് ബമ്പര്‍ ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ് ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറാണ്. സ്‌കിഡ് പ്ലേറ്റും, പ്ലാസ്റ്റിക് ക്ലാഡിംഗും ഇഗ്‌നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. എയര്‍സ്‌കൂപ്പോട് കൂടിയുള്ളതാണ് ഇഗ്‌നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിന്റെ ബോണറ്റ്.

കസ്റ്റം ഓഫ് റോഡ് ടയറുകളും, വര്‍ധിച്ച ഗ്രൗണ്ട് ക്ലിയറന്‍സും മോഡലിന്റെ ഓഫ് റോഡിംഗ് ശേഷിക്ക് കരുത്തേകുന്നു. റൂഫ് റെയിലുകളും, പുതിയ റിയര്‍ ബമ്പറും, ഡിഫ്യൂസറും, പ്ലാസ്റ്റിക് ക്ലാഡിംഗും എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിന്റെ ഓഫ്-റോഡിംഗ് മുഖം വെളിപ്പെടുത്തുന്നതാണ്.

suzuki ignis s-urban,

വിപണിയില്‍ നിലവിലുള്ള 1.2 ലിറ്റര്‍ കെ സിരീസ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് സുസൂക്കി ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ് മോഡലിന്റെ പവര്‍ഹൗസ് എന്നു വേണം പറയാന്‍. 82 ബിഎച്ചപി കരുത്തും 113 എന്‍എം ടോര്‍ക്കുമേകുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിട ഗിയര്‍ബോക്‌സ് ഓപ്ഷനിലും വാഹനം ലഭ്യമാകും. മാസ്‌കുലാര്‍ ലുക്ക് തന്നെയാണ് സ്റ്റാന്‍ഡേര്‍ഡ് ഇഗ്നിസില്‍ നിന്നും എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിനെ വേറിട്ടു നിര്‍ത്തുന്നതും. എന്തായാലും വാഹനത്തിന്റെ കടന്നുവരവ് ഏറെ ആകാംഷയോടെയാണ് വാഹനപ്രേമികള്‍ നോക്കികാണുന്നത്.

Ads by Google
Advertisement
TRENDING NOW