Tuesday, February 20, 2018 Last Updated 54 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 05.46 PM

ഇത് കാമുകി അല്ല...എന്റെ അമ്മയാണ്

liu yelin, china beauty

ചിത്രത്തില്‍ കാണുന്നത് കാമുകിയും കാമുകനും ആണെന്ന് കരുതിയാല്‍ ആരും നിങ്ങളെ തെറ്റ് പറയുമെന്ന് തോന്നുന്നില്ല. ഒറ്റനോട്ടത്തില്‍ മാത്രമല്ല തിരിച്ചും മറിച്ചും നോക്കിയാലും ഇവരെ അങ്ങനെ കാണാനെ സാധിക്കുകയുള്ളു.

എന്നാല്‍ ഈ കൗമാരക്കാരന്‍ പറയുന്ന്ത് ഇത് തന്റെ അമ്മയാണെന്നാണ്. അതെ ലിയു യെലിന്‍ എന്ന 50 വയസ്സുകാരിയെ കണ്ടാല്‍ എല്ലാവരും തന്നെ പറയുക ഈ കൗമാരക്കാന്റെ കാമുകിയായിരിക്കും എന്നാണ്.

liu yelin, china beauty

പ്രായം 50 പിന്നിട്ടെങ്കിലും ഈ ചൈനക്കാരി ലിയു യെലിന്‍ യുവാക്കള്‍ക്ക് എന്നും ചൂടന്‍ സുന്ദരി തന്നെയാണ്. 30 വര്‍ഷമായി മുടങ്ങാതെയുള്ള വ്യായാമമാണ് തന്നെ ഈ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്നാണ് യുവതിയുടെ അഭിപ്രായം. ലിയുവിന്റെ ചിത്രം ഇതിനോടകം തന്നെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

liu yelin, china beauty

നല്ല നീന്തല്‍ക്കാരിയായ ലിയു ചൈനയിലെ നദിയായ യാംഗ് സേയും, കൊറിയയിലെ നദിയായ ഹാനും കുറുകെ നീന്തിയിട്ടുണ്ട്. നാല് മണിക്കൂര്‍കൊണ്ട് മലേഷ്യയിലെ മലാക്ക കടലിടുക്കും ലിയു നീന്തിക്കയറിയിട്ടുണ്ട്.12കിലോമീറ്ററാണ് ഈ കടലിടുക്കിന്റെ ദൂരം.

liu yelin, china beauty

തിളങ്ങുന്ന ചര്‍മ്മവും കൊഴുപ്പില്ലാത്ത ശരീരവുമായി യുവതികളെ വെല്ലുന്ന ഈ ചൈനീസ് സുന്ദരിയുടെ സൗന്ദര്യം ലക്ഷക്കണക്കിന് ചൈനക്കാരെയാണ് ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് 50 വയസ്സുണ്ടെന്ന് പറയുമ്പോള്‍ പലപ്പോഴും ആളുകള്‍ ഞെട്ടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ലിയു പറഞ്ഞു.

ഒരു തരത്തിലുമുള്ള സൗന്ദര്യ വര്‍ദ്ധക സാമഗ്രികളും ഉപയോഗിക്കാറില്ലെന്നും അതിന് പകരം താന്‍ ഫിറ്റ്‌നെസ്റ്റ് നിലനിര്‍ത്തുന്ന വ്യായാമങ്ങളും വര്‍ക്കൗട്ടുകളുമാണ് നടത്തുന്നതെന്നും ലിയു കൂട്ടിച്ചേര്‍ത്തു.

liu yelin, china beauty

1968 ല്‍ ചൈനയിലെ ഹെനന്‍ പ്രാവിശ്യയിലെ സിന്‍യാംഗിലാണ് ലിയു ജനിച്ചത്. 28-ാം വയസ്സില്‍ അമ്മയായി. തുടര്‍ന്ന് ആകാരവടിവ് നിലനിര്‍ത്താന്‍ സ്‌പോര്‍ടിസ്‌നൊപ്പം 30-ാം വയസ്സില്‍ നിന്തല്‍ പഠിച്ചു. സൂപ്പര്‍ മോഡലുകള്‍ പോലും ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ കഷ്ടപ്പെടുമ്പോള്‍ ലിയു ഇപ്പോഴും ഇത് നിലനിര്‍ത്തുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW