Wednesday, August 16, 2017 Last Updated 12 Min 44 Sec ago English Edition
Todays E paper
Friday 11 Aug 2017 03.37 PM

കര്‍ക്കിടകത്തില്‍ കല്യാണമരുത്

uploads/news/2017/08/136027/Weeklyastro110817.jpg

മലയാളമാസത്തിലെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ മാസമാണ് കര്‍ക്കിടകമാസം. കള്ളക്കര്‍ക്കിടകം എന്നു പറഞ്ഞാണ് പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത്.

ജ്യോതിഷത്തില്‍ പന്ത്രണ്ടാമത്തെ സ്ഥാനം നഷ്ടസ്ഥാനമെന്നാണ് പറയുന്നത്. അപ്പോള്‍ പന്ത്രണ്ടാമത്തെ മാസം നഷ്ടമാസം എന്ന് മുദ്രകുത്തിയാല്‍ അത്ഭുതപ്പെടാനില്ല.

കര്‍ക്കിടകത്തിന് ശേഷം നറുനിലാവിന്റെ കുളിര്‍മ്മപോലെ, പുതുവര്‍ഷപ്പിറവിയോടെ ചിങ്ങം എത്തുമ്പോള്‍ പല നല്ല മുഹൂര്‍ത്തങ്ങളും ഉണ്ടുതാനും.

വിവാഹം എന്നാല്‍ വധൂവരന്മാര്‍ തമ്മിലുള്ള മാനസികവും ശാരീരികവുമായ ഒരു ഇഴുകിച്ചേരല്‍ തന്നെയാണ്. ചുരുക്കത്തില്‍ ആരോഗ്യം വേണ്ട സമയമാണ്.

ആരോഗ്യപരമായി മോശക്കാലമായ കര്‍ക്കിടകത്തില്‍ വിവാഹം പാടില്ല എന്ന് ആചാര്യന്മാര്‍ വിധിയെഴുതിയതിന് ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

പ്രസൂന്‍ സുഗതന്‍

Ads by Google
TRENDING NOW