Tuesday, December 12, 2017 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 11 Aug 2017 02.11 PM

എന്തിനാണ് എനിക്ക് അങ്ങനെയൊരു ഭാര്യ? ഞാനില്ലാത്ത സമയങ്ങളില്‍ മറ്റൊരുവന്റെ സാന്നിധ്യം ആഗ്രഹിക്കുന്ന ഒരുവള്‍

''ഞാനില്ലാത്ത സമയങ്ങളില്‍ മറ്റൊരാള്‍ വരുന്നുണ്ടെന്ന് അമ്മ പറഞ്ഞത് സത്യമായിരുന്നു. ശാലിനിയോടുളള വിശ്വാസം കൊണ്ട് ഞാനത് കാര്യമാക്കി യില്ലായിരുന്നു. ''
uploads/news/2017/08/136014/Weeklyfamailiycourt110817.jpg

രാവിലെ ഓഫീസിലെത്തിയപ്പോള്‍ സനീഷും സുഹൃത്ത് അജയനും എന്നെ കാണാനെത്തി. കാര്യം എന്തെന്ന് അന്വേഷിച്ചു.
''സര്‍ എത്രയും പെട്ടെന്ന് എന്റെ വിവാഹബന്ധം വേര്‍പെടുത്തി തരണം''

സനീഷ് ഇത്രയും പറഞ്ഞത് തന്നെ വിങ്ങിപ്പൊട്ടിയാണ്. അയാള്‍ അറിയാതെ മിഴികള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. ഇത്രയധികം ഭാര്യയെ സ്‌നേഹിക്കുന്ന നിങ്ങള്‍ എന്തിനാണ് പിരിയുന്നത്? ഒരു നിമിഷം മടിച്ച് നിന്നെങ്കിലും അയാള്‍ പറഞ്ഞു തുടങ്ങി.

പഠനശേഷം അധികം താമസിക്കാതെ എനിക്ക് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ലഭിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വിവാഹം കഴിക്കണമെന്നായി അമ്മയുടെ നിര്‍ബന്ധം. രണ്ടുവര്‍ഷം കഴിഞ്ഞിട്ട് മതിയെന്നായിരുന്നു എന്റെ തീരുമാനമെങ്കിലും അവസാനം അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു.

എല്ലാം അമ്മയുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു. പല പെണ്‍കുട്ടികളെ കണ്ടെങ്കിലും അമ്മയ്ക്ക് ആരെയും ഇഷ്ടമായില്ല. അവസാനം ശാലിനിയെ അമ്മയ്ക്ക് ഇഷ്ടമായി. എനിക്കും എതിരഭിപ്രായം ഒന്നുമുണ്ടായിരുന്നില്ല. ശാലിനി ഡിഗ്രി പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

മൂന്നുമാസത്തിനുളളില്‍ തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ വീട്ടില്‍ നല്ല സന്തോഷമായിരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞ് അമ്മയും ശാലിനിയും തമ്മില്‍ വഴക്കിടാന്‍ തുടങ്ങി.

രണ്ടുപേരും പരാതിയുമായി എെന്റയടുത്ത് വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. നൈറ്റ്ഡ്യൂട്ടിക്ക് പോയിട്ട് തിരിച്ചു വരുമ്പോള്‍ അമ്മ എന്നോട് ശാലിനിെയക്കുറിച്ച് മോശമായി ഓരോന്നു പറയും.

''നീ ഇല്ലാത്തപ്പോള്‍ ശാലിനി എപ്പോഴും ഫോണ്‍ വിളിയാണ്, രാത്രി സമയത്ത് ആരോ ഇവിടെ വരുന്നുണ്ട്''

ശാലിനിയെപ്പറ്റി ഇങ്ങനെ ഒന്നും പറയരുതെന്ന് പറഞ്ഞ് ഞാന്‍ അമ്മയെ വഴക്കു പറഞ്ഞു. എനിക്ക് അവളെ പൂര്‍ണ്ണ വിശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ ശാലിനിയോട് ഒന്നും ചോദിച്ചില്ല.

ഞാന്‍ നെറ്റ്ഡ്യൂട്ടിക്ക് പോയ ഒരു ദിവസം അമ്മ അച്ഛനു സുഖമില്ലെന്നു പറഞ്ഞ് എന്നെ ഫോണ്‍ വിളിച്ചു. പെട്ടെന്നുതന്നെ ഞാന്‍ വീട്ടിലെത്തി. വീടിനു ചുറ്റും അയല്‍ക്കാര്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് ഞാന്‍ പേടിച്ചുപോയി.

അച്ഛന് എന്തെങ്കിലും സംഭവിച്ചോ? ഒരു നിമിഷം ഞാന്‍ ആശങ്കപ്പെട്ടു. എന്നെ കണ്ട് അച്ഛനും അമ്മയും ഇറങ്ങി വന്നു. അത് കണ്ടപ്പോള്‍ എനിക്കു സമാധാനമായി. എല്ലാവരുരോടുമായി ഞാന്‍ ചോദിച്ചു. എന്താണ് സംഭവിച്ചത്? പെട്ടെന്ന് തന്നെ അമ്മ പറഞ്ഞു,

''ഞാന്‍ നിന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞപ്പോള്‍ നിനക്ക് എന്നെ വിശ്വാസമായിരുന്നില്ല. നീ വാ ഞാന്‍ കാണിച്ചു തരാം''
എന്ന് പറഞ്ഞ് അമ്മയെന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. പുറത്തുനിന്ന് പൂട്ടിയ ഞങ്ങളുടെ മുറി അമ്മ തുറന്നു.

ആ കാഴ്ച എനിക്ക് വിശ്വസിക്കാനായില്ല. മുറിക്കുളളില്‍ ശാലിനിയോടൊപ്പം മറ്റൊരു പുരുഷന്‍. എനിക്ക് ശാലിനിയോട് കൂടുതലായി ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞിട്ട് ഒരിക്കല്‍ പോലും ഞാനവളോട് ദേഷ്യപ്പെട്ടിട്ടില്ല. അന്ന് എന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു, ഞാനവളെ അടിച്ചു.

ഞാനില്ലാത്ത സമയങ്ങളില്‍ മറ്റൊരാള്‍ വരുന്നുണ്ടെന്ന് അമ്മ പറഞ്ഞത് സത്യമായിരുന്നു. ശാലിനിയോടുളള വിശ്വാസം കൊണ്ട് ഞാനത് കാര്യമാക്കിയില്ലായിരുന്നു. ആ രാത്രി തന്നെ ശാലിനിയുടെ വീട്ടുകാരെ വിവരമറിയിച്ചു. അവളെ അവര്‍ക്കൊപ്പം പറഞ്ഞു വിട്ടു.

എന്തിനാണ് എനിക്ക് അങ്ങനെയൊരു ഭാര്യ? ഞാനില്ലാത്ത സമയങ്ങളില്‍ മറ്റൊരുവന്റെ സാന്നിധ്യം ആഗ്രഹിക്കുന്ന ഒരുവള്‍.

എത്രയും പെട്ടെന്നു തന്നെ ഞങ്ങളുടെ ബന്ധം വേര്‍പെടുത്തി തരണം. എനിക്ക് വേണ്ട അങ്ങനെയൊരു ഭാര്യയെ. മറ്റുളളവരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും. നാണക്കേട് കൊണ്ട് ഓഫീസിലും പോകാന്‍ പറ്റാത്ത അവസഥയാണ്.

ഇത്രയും പറഞ്ഞ് സനീഷ് കരഞ്ഞു. അവരുടെ കേസ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അധികം താമസിക്കാതെ തന്നെ സനീഷിനു നീതി ലഭിക്കും.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 11 Aug 2017 02.11 PM
YOU MAY BE INTERESTED
TRENDING NOW