Thursday, December 14, 2017 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 07.20 PM

അച്ഛനെയും അമ്മയെയും പേടിപ്പിക്കാന്‍ കുട്ടിയാന ചെയ്ത തന്ത്രം

uploads/news/2017/08/135748/ele.jpg

അച്ഛനമ്മമാരുടെ ശ്രദ്ധ തന്നിലേക്കെത്താനാണ് നടന്നു പോയ വഴിയെ കുട്ടിയാന വീണു പോയതായി അഭിനിയിച്ചത്. എന്നാല്‍ തന്നെ ഒരു തരത്തിലും ശ്രദ്ധിക്കാതെ അച്ഛനും അമ്മയും കടന്നു പോയപ്പോള്‍ പൊടിയും തട്ടി എഴുന്നേറ്റ് പോകുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതാകുകയും ചെയ്തു. ആഫ്രിക്കയിലെ സാവന്ന പുല്‍മേടുകളില്‍ നിന്നാണ് കുട്ടിക്കുറുമ്പന്റെ കുസൃതി ഏറിയ നിമിഷങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. റോഡിലൂടെ നടന്നു നീങ്ങിയ കുട്ടിയാനക്ക് പെട്ടെന്നാണ് നടക്കാന്‍ ഒരു മടി തോന്നിയത്. ഉടനെ റോഡിലെ പുല്ലിലേക്ക് കയറിയ ആനക്കുട്ടി പതുക്കെ അവിടെ ഇരിക്കുന്നു. ഇരുന്ന് നിരങ്ങിയ ശേഷം അവന്‍ നേരെ നിരങ്ങി നിരങ്ങി റോഡിലേക്ക് കിടക്കുകയാണ്.

ഒട്ടും വയ്യാത്ത രീതിയില്‍ അഭിനയിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടിയാനയുടെ അഭിനയം ഇതിന് മുന്‍പും കണ്ടിട്ടുണ്ടെന്ന ഭാവത്തില്‍ അച്ഛനും അമ്മയും ഒന്നും ഇത് മൈന്‍ഡ് ചെയ്യാതെ കടന്ന് പോവുകയും ചെയ്തു. അച്ഛനും അമ്മയും കുറച്ച് ദൂരം നടന്ന് നീങ്ങിയതോടെ തന്റെ അഭിനയത്തില്‍ വീഴില്ലെന്ന് മനസ്സിലാക്കിയ കുട്ടിയാന ഓടിച്ചെന്ന് അവര്‍ക്കൊപ്പം കൂടുകയായിരുന്നു.

Ads by Google
Thursday 10 Aug 2017 07.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW